സർക്കാരിന്റെ സി സ്‌പേസ് ഓടിടി നാളെ മുതൽ

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് പുതിയ ചരിത്രം കുറിച്ച് കേരളത്തിന്റെ ഒ.ടി.ടി.പ്ലാറ്റ്ഫോം ‘സി സ്പേസ്’ വ്യാഴാഴ്ചമുതൽ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരമൊരു പ്ലാറ്റ് ഫോം. ‘സി സ്പേസ്’ വ്യാഴാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒ.ടി.ടി. മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാക്കുന്നതെന്ന് ചലച്ചിത്രRead More →

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണം കുതിച്ചുയരുന്നു. ഇന്നലത്തെ റെക്കോർഡ് തകർത്ത് ഇന്നും സ്വർണത്തിന് വില കൂടി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് 47760 രൂപയും ഗ്രാമിന് 5970 രൂപയുമായി. ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയു൦ കൂടിയിരുന്നു. യഥാക്രമം 5945 രൂപയും 47,560 രൂപയുമായിരുന്നു വില. 2023 ഡിസംബർ 28ന് ഉണ്ടായിരുന്ന 47,120 രൂപRead More →

ദു​ബൈ: പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ.​പി.​ഒ) പ്ര​ഖ്യാ​പി​ച്ച പാ​ർ​ക്കി​ൻ അ​ടി​സ്ഥാ​ന ഓ​ഹ​രി വി​ല പു​റ​ത്തു​വി​ട്ടു. ര​ണ്ടി​നും 2.10 ദി​ർ​ഹ​ത്തി​നു​മി ട​യി​ലാ​ണ്​ ഓ​ഹ​രി വി​ല. ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ​ക്ക്​ മാ​ർ​ച്ച്​ 12 വ​രെ ഓ​ഹ​രി​ക​ൾ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ നി​ക്ഷേ​പ​ക​ർ​ക്ക്​ 13വ​രെ​യും ഓ​ഹ​രി ല​ഭി​ക്കും. മാ​ർ​ച്ച്​ 21ന് ​ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ​ ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ലി​സ്റ്റ്​ ചെ​യ്യും. ഫെ​​ബ്രു​വ​രി 27ന്​ ​പ്ര​ഖ്യാ​പി​ച്ച ഐ.​പി.​ഒ​യി​ലൂ​ടെ 157 കോ​ടി ദി​ർ​ഹം സ​മാ​ഹ​രി​ക്കു​ക​യാ​ണ്​ ക​മ്പ​നി​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ്​​ ബ്ലൂം​ബ​ർ​ഗ്​Read More →

ന്യൂഡൽഹി: സമയബന്ധിതമായി കടം വീട്ടു​ന്നതിൽ ഇന്ത്യയിലെ പുരുഷൻമാരേക്കാൾ കൂടുതൽ ഉത്തരവാദിത്തം സ്ത്രീകൾക്കാണെന്ന് സർവേ. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഫിൻടെക് പ്ലാറ്റ്‌ഫോമായ ഫൈബ് കടം വാങ്ങുന്നവർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രതിമാസ ഗഡു സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ പുരുഷൻമാ​രെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ ഉത്തരവാദിത്തം പുലർത്തുന്നുണ്ടെന്ന് സർവേ തെളിയിക്കുന്നു. കടത്തോടുള്ള സ്ത്രീകളുടെ സമീപനത്തെയും വിവേകത്തോടെ തീരുമാനം എടുക്കുന്ന ശീലങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും മികച്ച രീതിയിൽ സാമ്പത്തികം ​കൈകാര്യംRead More →

വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് പിന്തുണ നൽകുന്നുവെന്ന് ​ചൂണ്ടിക്കാട്ടി ആഗോള ഭീമനായ സ്റ്റാർ ബക്സ് ബഹിഷ്‍കരിക്കാനുള്ള യുദ്ധവിരുദ്ധ, ഫലസ്തീൻ അനുകൂല സംഘടനകളുടെ ആഹ്വാനം കമ്പനിക്ക് തിരിച്ചടിയാകുന്നു. വ്യാപാരം കുത്തനെ ഇടിഞ്ഞതോടെ സ്റ്റാർബക്സിന്റെ മിഡിൽ ഈസ്റ്റ് ഫ്രാഞ്ചൈസികളിൽ തൊഴിലാളികളെ വെട്ടിക്കുറക്കുന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൾഫ് റീട്ടെയിൽ ഭീമനായ അൽഷയ ഗ്രൂപ്പാണ് കമ്പനിയുടെ മിഡിൽ ഈസ്റ്റിലെ ബിസിനസ് പങ്കാളി. ഇവർ 2,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായാണ് റോയിട്ടേഴ്‌സ് വാർത്താRead More →