ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി തിരിച്ചുപിടിച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം 200.3 ബില്യൺ ഡോളർ ആണ് ജെഫ് ബെസോസിന്റെ ആസ്തി. മസ്കിന്റേത് 197.7 ഡോളർ ബില്യണും. കഴിഞ്ഞ വർഷം ബെസോസിന്റെ സമ്പത്തിൽ 23 ബില്യൺ ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മസ്കിന്റെ സമ്പാദ്യത്തിൽ 31 ബില്യൺ ഡോളർ ഇടിവും രേഖപ്പെടുത്തി. അതോടെയാണ് മസ്കിന് ശതകോടീശ്വരപ്പട്ടികയിൽ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്. ബെസോസിന്റെ 55 ബില്യൺRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോഡിൽ. പവന് 560 രൂപ കൂടി 47,560 രൂപയിലെത്തി. ഗ്രാമിന് 70 രൂപ വർധിച്ച് 5,945 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാർച്ച് മാസത്തിലെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു ഒരു പവന്‍റെ വില. മാർച്ച് രണ്ടിന് വില 47,000 രൂപയിലേക്ക് ഉയർന്നു. മൂന്നിനും നാലിനും വില മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ഇന്ന് വർധിച്ചത്.  അമേരിക്ക എക്കാലത്തെയുംRead More →

എന്‍എസ്ഇ രജിസ്‌ട്രേഡ് നിക്ഷേപകര്‍ 9 കോടി കടന്നു

കോഴിക്കോട്: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രജിസ്‌ട്രേഡ് നിക്ഷേപകരുടെ എണ്ണം 9 കോടി കടന്നു. ഫെബ്രുവരി 29-ലെ കണക്കു പ്രകാരം പാന്‍ അടിസ്ഥാനമായുള്ള നിക്ഷേപകരുടെ എണ്ണമാണിത്. ആകെ അക്കൗണ്ടുകള്‍ 16.9 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്തൃ രജിസ്‌ട്രേഷനുകളുടെ എണ്ണമാണ് 16.9 കോടി. ഏതാനും വര്‍ഷങ്ങളായി നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചു വരികയായിരുന്നു എങ്കിലും 6 കോടി നിക്ഷേപകരില്‍ നിന്ന് ഏതാണ്ട് ഒന്‍പതു മാസം കൊണ്ട് 7 കോടി നിക്ഷേപകര്‍Read More →

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാപ്രതീക്ഷ ഉയര്‍ത്തി മൂഡീസ്

ന്യൂഡൽഹി: ഇന്ത്യയുടെ 2024ലെ വളര്‍ച്ചാപ്രതീക്ഷ 6.1 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി ഉയര്‍ത്തി ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ജി20 സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു. 2025ല്‍ ജി.ഡി.പി വളര്‍ച്ച 6.4 ശതമാനമാകുമെന്നാണ് മൂഡീസ് കണക്കാക്കുന്നത്. 2023 കലണ്ടര്‍ വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വാര്‍ഷികാടിസ്ഥാനത്തില്‍ 8.4 ശതമാനം വര്‍ധിച്ചു. 2023 കലണ്ടര്‍ വര്‍ഷത്തെ വളര്‍ച്ച 7.7 ശതമാനമായി. 2023-24 സാമ്പത്തികRead More →

ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ കേരളത്തിന് സര്‍വകാല റെക്കോര്‍ഡ്; വിദേശ സഞ്ചാരികളില്‍ 87.83 ശതമാനം വളര്‍ച്ച

തിരുവനന്തപുരം: ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് കേരളം. 2023 ല്‍ രാജ്യത്തിനകത്തു നിന്ന് 2,18,71,641 സന്ദര്‍ശകര്‍ കേരളത്തില്‍ എത്തിയെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വര്‍ധനയാണിതെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2022 ല്‍ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. കോവിഡിന് മുമ്പുള്ള വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വര്‍ധിച്ചു. 2023 ല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികംRead More →