സ്വർണ്ണവില വീണ്ടും സർവകാല റെക്കോഡിൽ

Spread the News

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. 48080 രൂപയായാണ് സ്വർണ്ണവില വീണ്ടും വർധിച്ചത്. പവന് 320 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 6010 രൂപയായാണ് വർധിച്ചത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില വർധിക്കുകയാണ്. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2,150 ഡോളറായാണ് വർധിച്ചത്. നേരത്തെ ഈ വർഷം പലിശനിരക്കുകൾ കുറക്കുമെന്ന് യു.എസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവൽ വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്താണ് പലിശനിരക്കുകൾ കുറക്കാൻ ഫെഡറൽ റിസർവ് ഒരുങ്ങുന്നത്.

ഇതിന് പിന്നാലെ യു.എസ് ബോണ്ട്, കറൻസി മാർക്കറ്റുകളിൽ ലാഭമെടുപ്പ് ശക്തമാണ്. ഇത് യു.എസ് ഡോളർ ഇൻഡക്സിനെ അഞ്ചാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിച്ചിരുന്നു. ഡോളർ, ബോണ്ട് മാർക്കറ്റുകളിലെ നിക്ഷേപം സ്വർണത്തിലേക്ക് ഒഴുകുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അന്താരാഷ്ട്ര സ്വർണ്ണവില 2500 ഡോളറിൽ എത്തുമെന്നുള്ള പ്രവചനങ്ങൾ പുറത്ത് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *