ബൈജുസിനെതിരായ 100 കോടി ഡോളര്‍ നഷ്ടപരിഹാര വിധി റദ്ദാക്കി ഡെലവെയര്‍ കോടതി

ബെംഗളൂരു: പ്രതിസന്ധിയില്‍ ഉഴലുന്ന എഡ്‌ടെക് ഭീമനായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് താല്‍ക്കാലിക ആശ്വാസം.  ബൈജൂസിനെതിരെ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി (Delaware Bankruptcy Court) നേരത്തെ പുറപ്പെടുവിച്ച 100 കോടി ഡോളറിന്റെ (ഏകദേശം 8,300 കോടി രൂപ) നഷ്ടപരിഹാര വിധി റദ്ദാക്കി. നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ വന്ന പിശക് തിരുത്തണമെന്നാവശ്യപ്പെട്ട് ബൈജു രവീന്ദ്രന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്.നഷ്ടപരിഹാരത്തുക തെളിവുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പഴയRead More →

റിലയൻസ് റീട്ടെയിലും ഐപിഒക്ക് ഒരുങ്ങുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) ക്ക് ഒരുങ്ങുന്നു. റിലയൻസ് ഇൻഡസ്ട്രീസിൽനിന്ന് വിഭജിച്ച റിലയൻസ് റീട്ടെയിലിനെ പുതിയ അനുബന്ധ കമ്പനിയാക്കിയ നടപടി ഈ മാസം പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഐ.പി.ഒക്ക് നീക്കം തുടങ്ങിയത്. ടെലികോം ഭീമനായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ പ്രഥമ ഓഹരി വിൽപന അടുത്ത വർഷം നടത്താനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. എന്നാൽ, ഐ.പി.ഒക്ക് മുമ്പ് ഓരോRead More →

2025-ലെ ഏറ്റവും ജനപ്രിയ ആപ്പ് ചാറ്റ്ജിപിടി എന്ന് ആപ്പിള്‍

ന്യൂയോര്‍ക്ക്: 2025-ൽ യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളെയും ഗെയിമുകളെയും കുറിച്ചുള്ള വാർഷിക റിപ്പോർട്ട് ആപ്പിൾ പുറത്തിറക്കി. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ടൂളുകൾ, പ്ലാറ്റ്‌ഫോമുകൾ, ഗെയിമുകൾ എന്നിവ ഏതൊക്കെയാണെന്ന് ഈ റാങ്കിംഗ് വെളിപ്പെടുത്തുന്നു. ഇത്തവണ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്പ് വാട്‌സ്ആപ്പോ ഇൻസ്റ്റഗ്രാമോ അല്ല. ടിൻഡർ പോലുള്ള ഒരു ഡേറ്റിംഗ് ആപ്പുമല്ല ഇത് എന്നതാണ് ശ്രദ്ധേയം. ഇത്തവണ ആപ്പിൾ ആപ്പ് സ്റ്റോറിൽRead More →

യു.എസിനു പുറമെ ഇന്ത്യക്കുമേൽ 50 ശതമാനം താരിഫ് പ്രഹരവുമായി ഈ രാജ്യവും

ന്യൂഡൽഹി: യു.എസിനു പുറകെ ഇന്ത്യക്കുമേൽ 50 ശതമാനം താരിഫ് ചുമത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകി മെക്സിക്കോ സെനറ്റ്. ഇന്ത്യക്കു പുറമെ ചൈനയുൾപ്പെടെ നിരവധി ഏഷ്യൻ രാജ്യങ്ങളും പട്ടികയിലുണ്ട്. ജനുവരി 1 മുതൽ ഉയർത്തിയ താരിഫ് നിലവിൽ വരും. മെക്സിക്കോയുമായി വ്യാപാര ബന്ധത്തിലേർപ്പെടാത്ത വാഹനങ്ങൾ, വാഹനങ്ങളുടെ പാർട്സുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്സ്, സ്റ്റീൽ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ 50 ശതമാനം വർധിക്കും. ഉത്തര കൊറിയ, ചൈന, തായ്‍ലന്‍റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ തീരുവRead More →

കേന്ദ്ര ബജറ്റ് 2026: ഓഹരി വിപണികൾ ഞായറാഴ്ച തുറക്കും

ഞായറാഴ്ച പൊതുവെ ഓഹരി വിപണിയ്ക്കും പാർലമെന്റിനും അടക്കം അവധി ദിവസമാണ്. എന്നാൽ 2026 ഫെബ്രുവരി 1 ന് പാർലമെന്റും ഓഹരി വിപണിയും തുറന്നിരിക്കും. ചട്ടം പോലെ ഇത്തവണയും ഫെബ്രുവരി 1-നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതിനാൽ, ബജറ്റ് ദിനത്തിൽ രാവിലെ മുതൽ ദലാൽ സ്ട്രീറ്റ് തിരക്കേറിയതായിരിക്കും. ഞായറാഴ്ച ഓഹരി വിപണി വ്യാപാരംബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകൾ സാധാരണയായി വാരാന്ത്യങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും അടച്ചിടാറുണ്ട്. എന്നാൽ ബജറ്റ് പോലുള്ള പ്രധാനപ്പെട്ട ദിവസങ്ങളിൽ വിപണികൾRead More →