ജനുവരി ഒന്നു മുതൽ ബാങ്കിങ് മേഖലയിൽ പുതിയ മാറ്റങ്ങൾ, സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് സൗജന്യങ്ങൾ നൽകും

ന്യൂഡൽഹി: ജനുവരി ഒന്നു മുതൽ രാജ്യത്തെ ബാങ്കിങ് രംഗത്ത് വിവിധ സുപ്രധാന മാറ്റങ്ങൾ നിലവിൽ വരുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ ബാങ്കിങ്ങിലേക്ക് ഒരു വലിയ വിഭാഗം മാറിയതോടെ ഈ രംഗത്താണ് കൂടുതൽ മാറ്റങ്ങൾ വരുന്നത്. സീറോ ബാലൻസ് അക്കൗണ്ടുകളിലും ഉപഭോക്താക്കൾക്ക് വലിയ സൗജന്യങ്ങൾ നൽകുന്നതായിരിക്കും മാറ്റങ്ങളെന്നും റിസർവ് ബാങ്ക് അറിയിച്ചു. എല്ലാ അക്കൗണ്ട് ഇടപാടുകൾക്കും എസ്.എം.എസ് അല്ലെങ്കിൽ ഇമെയിൽ അലർട്ടുകൾ നിർബന്ധമാണ്. ഡിജിറ്റൽ ബാങ്കിങ്Read More →

ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 362 കോടി രൂപ പിഴയിട്ട് കാലിഫോർണിയ കോടതി. ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡർ ഉപയോഗിച്ചത് അണ്ഡാശയ അർബുദത്തിന് കാരണമായെന്ന് കാണിച്ച് രണ്ട് സ്ത്രീകൾ നൽകിയ കേസിലാണ് വിധി വന്നത്. സ്ത്രീകൾക്ക് 40 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ജ‍ഡ്ജി ആവശ്യപ്പെട്ടു. കാലിഫോർണിയയിൽ താമസിക്കുന്ന കെൻ്റ്, ഷുട്സ് എന്നവർക്കാണ് അർബുദം ബാധിച്ചത്. കെന്റിന് 2014 ലും ഷുൾട്സിന് 2018 ലുംRead More →

ഫോബ്സ് പട്ടികയിൽ ഇന്ത്യയില്‍ നിന്നും മൂന്ന് പേർ

. ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളിൽ നിർമ്മല സീതാരാമൻദില്ലി: ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ 2025 ലെ പട്ടിക പുറത്തിറക്കി ഫോബ്‌സ്. പട്ടികയിൽ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിൽ ഇന്ത്യയുടെ ധനമന്ത്രിയായ നിർമ്മല സീതാരാമൻ ശ്രദ്ധ നേടി. നിർമ്മലാ സീതാരാമൻ കൂടാതെ ഇന്ത്യയിൽ നിന്ന് മൂന്ന് പേർ കൂടി പട്ടികയിൽ ഇടംപിടിച്ചു. 24-ാം സ്ഥാനത്താണ്Read More →

കുതിപ്പോടെ ലൈഫ് ഇൻഷ്വറൻസ് വിപണി

കൊച്ചി: രാജ്യത്തെ ലൈഫ് ഇൻഷ്വറൻസ് വിപണി കരുത്തോടെ മുന്നേറുന്നു. നവംബറില്‍ ലൈഫ് ഇൻഷ്വറൻസ് രംഗത്തെ പുതിയ പ്രീമിയം ബിസിനസ് 21 ശതമാനം വർദ്ധനയോടെ 31,119.6 കോടി രൂപയിലെത്തി. തുടർച്ചയായ മൂന്നാം മാസമാണ് ഇൻഷ്വറൻസ് രംഗം രണ്ടക്ക വളർച്ച നേടുന്നത്. വ്യക്തിഗത, ഗ്രൂപ്പ് ഇൻഷ്വറൻസുകളിലും വ്യക്തിഗതയേര നോണ്‍ സിംഗിള്‍ പോളിസികളിലും മികച്ച മുന്നേറ്റം നടത്താൻ ഇക്കാലയളവില്‍ കഴിഞ്ഞു. ലൈഫ് ഇൻഷ്വറൻസ് പോളിസിയുടെ പ്രീമിയത്തിന്റെ ചരക്കു സേവന നികുതി(ജി.എസ്.ടി) സെപ്തംബറില്‍ പൂർണമായും ഒഴിവാക്കിയതാണ്Read More →

ടെസ്‌ലയ്ക്കു വില്പനയിൽ ഇടിവ്

സാൻ ഫ്രാൻസിസ്കോ: ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ‌‌്‌ലയ്ക്ക് വലിയ തിരിച്ചടി. യുഎസിൽ നവംബറിലെ വില്പന നാലു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറഞ്ഞതും പുതിയതുമായി മോഡലുകൾ പുറത്തിറക്കിയിട്ടും വില്പന കുറഞ്ഞു.പുതിയ സ്റ്റാൻഡേർഡ് മോഡൽ കന്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. വില കുറഞ്ഞ ഈ മോഡലിലൂടെ നവംബറിൽ വില്പന ഉയർത്താമെന്നായിരുന്നു കന്പനി പ്രതീക്ഷിച്ചത്. എന്നാൽ, വില്പനയിൽ 23 ശതമാനം ഇടിവാണുണ്ടായത്. മുൻവർഷം നവംബറിൽ 51,513Read More →