2027ൽ ഇന്ത്യൻ ജിഡിപി 6.9 ശതമാനം വളരുമെന്ന് പ്രവചനം
ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ ആഭ്യന്തര നയ പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുമെന്ന് പ്രവചനം. പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.9% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 സാമ്പത്തിക വർഷത്തിൽ പ്രവചിക്കപ്പെട്ട 7.4% വളർച്ചയേക്കാൾ നേരിയ കുറവാണിതെങ്കിലും, ആഗോള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇത് മികച്ച നേട്ടമാണെന്ന് ഏജൻസി വിലയിരുത്തുന്നു. വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾസമ്പദ്‌വ്യവസ്ഥയെRead More →





