വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നു

മുംബൈ: വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ പരിശുദ്ധമാണോയെന്ന് എപ്പോഴെങ്കിലും നിങ്ങൾ നോക്കിയിട്ടുണ്ടോ? പലരും ജ്വല്ലറികളെ കണ്ണടച്ച് വിശ്വസിച്ചാണ് വെള്ളി വാങ്ങിക്കുന്നത്. വില കുതിച്ചുയർന്ന സാഹചര്യത്തിൽ തട്ടിപ്പ് സാധ്യത വർധിച്ചിരിക്കുകയാണ്. എന്നാൽ, തട്ടിപ്പ് തടയാൻ വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വിപണിയിൽ വെള്ളി ആഭരണങ്ങളുടെ ആധികാരികത പരിശോധിക്കാനും വ്യാജ വിൽപന തടയുന്നതിനുമാണ് ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത്. ആദ്യ ഘട്ടമായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് പരിശോധനക്കും സർട്ടിഫിക്കേഷനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുക. രാജ്യത്തെ വൻകിടRead More →

മൂന്നാം വർഷവും ഒരുകോടി യാത്രക്കാരുമായി സിയാൽ

കൊച്ചി: തുടർച്ചയായ മൂന്നാം വർഷവും ഒരുകോടി യാത്രക്കാരുമായി പറന്ന് സിയാൽ. ദക്ഷിണേന്ത്യയിൽ പ്രതിവർഷം ഒരുകോടി യാത്രക്കാർ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളവും കേരളത്തിലെ ഒരേയൊരു വിമാനത്താവളവുമാണ് സിയാൽ. 2025 ജനുവരി-ഡിസംബർ കാലയളവിൽ 1,15,19,356 യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്തത്. 2024-ലെ 1,09,86,296 യാത്രക്കാരെ അപേക്ഷിച്ച് ഏകദേശം 4.85% വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏകദേശം 5.33 ലക്ഷം യാത്രക്കാരുടെ വർധനയാണുണ്ടായിരിക്കുന്നത്. ഈവർഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരിൽ 55.17 ലക്ഷം രാജ്യാന്തരRead More →

കേരളാ ബാങ്കുകള്‍ക്ക് മൂന്നാം പാദത്തില്‍ മിന്നും പ്രകടനം

കൊച്ചി: കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കരുത്തുറ്റ വളര്‍ച്ച. നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ മികച്ച പ്രകടനം രേഖപ്പെടുത്തി. ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ മൂന്നാം പാദത്തിലെ പ്രവര്‍ത്തന ഫലകണക്കുകള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. മറ്റ് നാല് ബാങ്കുകളുടെ പ്രവര്‍ത്തനഫലങ്ങള്‍ വിശദമായി നോക്കാം:Read More →

റെക്കോഡ് കളക്ഷനുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആർടിസി. ടിക്കറ്റ് ഇനത്തിൽ12.18 കോടിയും ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ഉൾപ്പെടെ 13.02 കോടി രൂപയാണ് തിങ്കളാഴ്ച കെഎസ്ആർടിസി നേടിയത്. കഴിഞ്ഞ സെപ്തംബർ 8-ാം തീയതി നേടിയ 10.19 കോടിയുടെ റെക്കോഡ് കലക്ഷനാണ് തിങ്കളാഴ്ച മറികടന്നത്. നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നടപ്പാക്കിയ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായ നേട്ടത്തിന്‌ പിന്നിൽ. എല്ലാRead More →

റഷ്യൻ എണ്ണ വാങ്ങിയിട്ടില്ലെന്ന് റിലയൻസ്

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങിയെന്ന വാർത്തകൾ തള്ളി റിലയൻസ് ഇൻഡസ്ട്രീസ്. ജാംനഗർ റിഫൈനറിയിലേക്ക് റഷ്യൻ എണ്ണയെത്തിയെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് റിലയൻസ് അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ റഷ്യൻ എണ്ണയുടെ ഒരു ഷിപ്മെന്റ് പോലും എത്തിയിട്ടില്ലെന്ന് റിലയൻസ് അറിയിച്ചു. ജനുവരിയിൽ റഷ്യയിൽ നിന്ന് എണ്ണ വരവ് പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. എക്സിലൂടെയാണ് തങ്ങൾ റഷ്യൻ എണ്ണ വാങ്ങിയിട്ടില്ലെന്ന് റിലയൻസ് അറിയിച്ചത്. മൂന്ന് കപ്പലുകൾ റഷ്യൻ എണ്ണയുമായി റിലയൻസിന്റെ റിഫൈനറിയിലേക്ക് വരുന്നുണ്ടെന്നായിരുന്നു മാധ്യമവാർത്തകൾ.Read More →