റബർ കയറ്റുമതി ഇന്‍സെന്‍റിവ് നിർത്തുന്നു
കോട്ടയം: റബർ കയറ്റുമതി ഇന്‍സെന്‍റിവ് റബർ ബോർഡ് നിർത്തുന്നു. ആഭ്യന്തര റബർ വിലയേക്കാൾ അന്താരാഷ്ട്ര വില ഉയർന്നുനിന്നപ്പോൾ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് പിൻവലിക്കുന്നത്. ഇൻസെന്‍റിവ് ഉണ്ടായിട്ടും കയറ്റുമതി കാര്യമായി വർധിച്ചിരുന്നില്ല. ഇതോടെയാണ് ജൂൺ 30ന് അവസാനിക്കുന്ന പദ്ധതിയുടെ കാലാവധി നീട്ടേണ്ടതില്ലന്ന ബോർഡിന്‍റെ തീരുമാനം. നിലവിൽ റബറിന്‍റെ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാൾ ഉയർന്നുനിൽക്കുകയാണ്. ഷീറ്റ് റബർ കയറ്റുമതിക്ക് കിലോക്ക് അഞ്ചുരൂപ ഇന്‍സെന്‍റിവാണ് പ്രഖ്യാപിച്ചിരുന്നത്. കയറ്റുമതി ലൈസന്‍സുള്ളവര്‍ക്ക് 40Read More →



