തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിൽ റബർ വില തുടർച്ചയായ രണ്ടാം വാരത്തിലും തളർന്നു. ഉൽപാദനത്തിൽ മുൻപന്തിയിലുള്ള തായ്‌ലൻഡിൽ പിന്നിട്ട വാരം റബർവില എട്ടു ശതമാനം ഇടിഞ്ഞു. റബർലഭ്യത വരുംമാസങ്ങളിൽ ഉയരുമെന്ന വിലയിരുത്തലുകൾ ജപ്പാനിൽ അവധി വിലകളിൽ വൻ ചാഞ്ചാട്ടം സൃഷ്‌ടിച്ചു. ഇതിനിടയിൽ ബാങ്കോക്കിൽനിന്നും മറ്റ്‌ തുറമുഖങ്ങളിൽ നിന്നുമുള്ള വരവിൽ കാലതാമസം നേരിട്ടത്‌ ഇന്ത്യൻ ടയർ ഭീമൻമാരെ സമ്മർദത്തിലാക്കുന്നു. വിദേശ റബർ എത്തുമെന്ന പ്രതീക്ഷയിൽ ആഭ്യന്തര മാർക്കറ്റിൽ താൽപര്യം കാണിക്കാതെ വിട്ടുനിന്ന വ്യവസായികൾRead More →

ഗോദാവരി ബയോറിഫൈനറീസ് ലിമിറ്റഡ് ഐപിഒ

കൊച്ചി: ഇന്ത്യയില്‍ എത്തനോള്‍ അധിഷ്ഠിത രാസവസ്തുക്കളുടെ ഉല്പാദകരില്‍ മുന്നിരക്കാരായ ഗോദാവരി ബയോറിഫൈനറീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 325 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 6,526,983 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്വിറസ് ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്Read More →

ഐജിഎല്‍ സോളാര്‍ റൂഫ്ടോപ്പ്, ബാറ്ററി റീസൈക്ലിംഗ് മേഖലയിലേക്ക്

ബെംഗളൂരു: സിറ്റി ഗ്യാസ് വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഐജിഎല്‍) റൂഫ്ടോപ്പ് സോളാര്‍ സെഗ്മെന്റിലും ബാറ്ററി റീസൈക്ലിംഗിലും പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് റിപ്പോര്‍ട്ട്. വാതക വിതരണത്തിന്റെ പ്രധാന ബിസിനസുകള്‍ക്കപ്പുറം കമ്പനിയുടെ വരുമാന സ്ട്രീം വൈവിധ്യവത്കരിക്കാന്‍ ഈ നീക്കം സഹായിക്കും. മാത്രമല്ല, നെറ്റ്-സീറോ ടാര്‍ഗെറ്റുകള്‍ കൈവരിക്കാനും സഹായകരമാകും. സിറ്റി ഗ്യാസ് വിതരണത്തിനും ദ്രവീകൃത പ്രകൃതി വാതകത്തിനും അപ്പുറം കമ്പനിയുടെ പ്രധാന ബിസിനസുകള്‍ വൈവിധ്യവത്കരിക്കാനാണ് ഐജിഎല്‍ ആഗ്രഹിക്കുന്നത്. ഇവി ബാറ്ററി റീസൈക്ലിംഗും സോളാര്‍ റൂഫ്ടോപ്പുംRead More →

ഹോർട്ടികോർപ്പ് സ്റ്റാളുകളിലും പച്ചക്കറികൾക്ക് തീവില

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്ക് പൊള്ളുന്ന വിലയാണ്. പൊതുവിപണിയിൽ 100 രൂപയും ഹോർട്ടി കോർപ്പിന്റെ ഔട്ട്‌ ലറ്റുകളിൽ 110 രൂപ വരെയുമായി വില. ഹോർട്ടികോർപ്പിന്‍റെ കൊച്ചിയിലെ വിലനിലവാരം വെച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്തെ ഹോർട്ടികോർപ്പിന്‍റെ സ്റ്റാളിൽ അൽപ്പം ഭേദപ്പെട്ട നിലയാണ്. കൊച്ചിയിൽ തക്കാളിക്ക് 105 രൂപയെങ്കിൽ തിരുവനന്തപുരത്തെ സ്റ്റാളിൽ 80 രൂപയാണ് വില. സവാള, മുരിങ്ങക്ക, ഇഞ്ചി എന്നിവക്കും കൊച്ചിയെ അപേക്ഷിച്ച് ഇവിടെ വില കുറവാണ്. ഹോർട്ടി കോർപ്പ്Read More →

ഗോതമ്പ് വിലസ്ഥിരത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

മുംബൈ: രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഗോതമ്പ് വിലസ്ഥിരത ഉറപ്പാക്കാന്‍ ഉചിതമായ നയപരമായ ഇടപെടലുകള്‍ നടത്തുമെന്ന് സര്‍ക്കാര്‍. ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ സമിതി യോഗത്തിന് ശേഷം, ഗോതമ്പ് വില സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ വില കിലോയ്ക്ക് രണ്ട് രൂപ വരെ വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 20 വരെ, ഗോതമ്പിന്റെ ശരാശരിRead More →