മ​ല​പ്പു​റം: നി​ര​ക്കു​വ​ർ​ധ​ന​യെ തു​ട​ർ​ന്ന്, സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ, സം​സ്ഥാ​ന​ത്ത്​ 4ജി ​വി​ന്യാ​സം വേ​ഗ​ത്തി​ലാ​ക്കി ബി.​എ​സ്.​എ​ൻ.​എ​ൽ. സം​സ്ഥാ​ന​ത്തെ 37 ട​വ​റു​ക​ളി​ൽ (സൈ​റ്റ്) ജൂ​ലൈ ഒ​ന്നി​ന്​ 4ജി ​സേ​വ​നം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. വി​വി​ധ ജി​ല്ല​ക​ളി​ലെ 599 ട​വ​റു​ക​ളി​ൽ 4ജി ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ൽ ആ​കെ​യു​ള്ള 6900 ബി.​എ​സ്.​എ​ൻ.​എ​ൽ ട​വ​റു​ക​ളി​ൽ 4500ഉം ​ഡി​സം​ബ​റോ​ടെ പൂ​ർ​ണ​മാ​യും 4ജി​യി​ലേ​ക്കു​ മാ​റു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ, 1046 ബി.​എ​സ്.​എ​ൻ.​എ​ൽ ട​വ​റു​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ 4ജിRead More →

എയർടെലും ജിയോയും റീചാർജ് പ്ലാൻ നിരക്കുകൾ വർധിപ്പിച്ചതോടെ ബി.എസ്.എൻ.എല്ലുമായി കൈകോർക്കാൻ ടാറ്റ; ഇനിയാണ് കളി…

ന്യൂഡൽഹി: സ്വകാര്യ ടെലികോം കമ്പനികളായ എയർടെലും ജിയോയും റീചാർജ് പ്ലാൻ നിരക്കുകൾ വർധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ ഇപ്പോൾ ബി.എസ്.എൻ.എല്ലും ടാറ്റയും കൈകോർക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അങ്ങിനെയെങ്കിൽ ഇത് ഇന്ത്യൻ ടെലികോം രംഗത്ത് വൻ മത്സരത്തിനാണ് വഴിവെക്കുക. കഴിഞ്ഞ മാസം ജിയോ ആണ് ആദ്യം റീചാർജ് നിരക്കുകൾ വർധിപ്പിച്ചത്. പിന്നാലെ എയർടെല്ലും വിഐയും (വോഡഫോൺ, ഐഡിയ) നിരക്കു വർധന പ്രഖ്യാപിച്ചു. 12% മുതൽRead More →

ട്രംപ് വിജയിക്കുമെന്ന പ്രതീക്ഷയിൽ കരുത്തുകാട്ടി ഡോളർ; രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ മൂല്യം 83.59 നിലവാരത്തിലേക്ക് ഇടിഞ്ഞു. ഇന്നലത്തെ വ്യാപാരത്തിൽ 6 പൈസയാണു നഷ്ടം. ഡോളർ ഇൻഡക്സ് ശക്തമായി തുടരുന്നതും രാജ്യത്തെ ഉയർന്ന വിലക്കയറ്റത്തോതുമാണ് രൂപയുടെ കരുത്തു ചോർത്തുന്നത്. അതേസമയം, ഓഹരിവിപണികൾ കരുത്താർജിക്കുന്നതും വിദേശ സ്ഥാപന നിക്ഷേപകർ കൂടുതൽ പണം ഓഹരിവിപണികളിലേക്ക് എത്തിക്കുന്നതും വലിയ തോതിലുള്ള തകർച്ചയിൽ നിന്നു രൂപയെ രക്ഷിക്കുന്നുമുണ്ട്. ഡോണൾഡ് ട്രംപിനെതിരെയുണ്ടായ വധശ്രമം വോട്ടായി മാറുമെന്ന പ്രതീക്ഷ വിപണിയിലും പ്രതിഫലിച്ചുRead More →

തകർപ്പൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ വരുന്നു

ആമസോൺ വാ‍ർഷിക വിൽപ്പനയുടെ മുന്നോടിയായി ജൂലൈ 20, 21 തീയതികളിൽ പ്രൈം ഉപഭോക്താക്കൾക്കായി പ്രത്യേക വിൽപ്പന. എല്ലാ ഡീലുകൾക്കും ലോഞ്ച് ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കും ഓഫ‍ർ ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് സ്‌മാർട്ട്‌ഫോണുകൾ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ, ഫാഷൻ ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ എന്നിവക്കെല്ലാം ഓഫറുകൾ ലഭിക്കും. സാംസങ് ഗാലക്സി എം35 5ജി, മോട്ടറോള 50 അൾട്ര, ലാവ ബ്ലെയ്സ് 6ടി 5ജി, വൺ പ്ലസ് 12 ആർ തുടങ്ങിയ പുതിയRead More →

രാജ്യാന്തര സ്വർണ വില ഒരുമാസത്തെ ഉയരത്തിൽ

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വിലയിൽ മികച്ച കയറ്റം. ഗ്രാമിന് 35 രൂപ വർധിച്ച് വില 6,785 രൂപയായി. 280 രൂപ ഉയർന്ന് 54,280 രൂപയാണ് പവൻ വില. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ മേയ് 20ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. ഇന്ന് 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 25 രൂപ വർധിച്ച്Read More →