റിയാദ്: ചുട്ടു പൊള്ളുന്ന ചൂടിൽ പ്രതിരോധ വസ്ത്രങ്ങളും കൂളിംഗ്‌ ഫാനുകളും ആരോഗ്യ സംരക്ഷണ കോസ്മെറ്റിക് ഐറ്റംസും ഒരു കുടകീഴില്‍ ഒരുക്കി സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിൽ പ്രത്യേക ഓഫറുകൾ. ജൂലായ്‌ 17 മുതല്‍ 29 വരെയാണ് സ്പെഷ്യല്‍ ഓഫര്‍ നല്‍കുന്നത്. സമ്മര്‍ കൂള്‍ ഓഫറിനോട് അനുബന്ധിച്ച് സൗദിയിലെ സിറ്റി ഫ്ലവര്‍ ഡിപ്പാര്ട്ട്മെന്‍റ് സ്റ്റോറുകൾ, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടത്തും വിനോദ ഗെയിംമുകള്‍ ഒരുക്കും. വിജയികള്‍ക്ക് ആകര്‍ഷകമായRead More →

ഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്

കൊച്ചി: ഇറക്കുമതിയിലെ തളർച്ചയുടെയും കയറ്റുമതിയിലെ ഉണർവിന്റെയും കരുത്തിൽ ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 2098 കോടി ഡോളറിലേക്ക് കുറഞ്ഞു. മേയിൽ വ്യാപാര കമ്മി 2378 കോടി ഡോളറിലായിരുന്നു. കഴിഞ്ഞ മാസം മൊത്തം കയറ്റുമതി 2.6 ശതമാനം ഉയർന്ന് 3,520 കോടി രൂപയിലെത്തി. ഇറക്കുമതി ഇക്കാലയളവിൽ 4.9 ശതമാനം വർദ്ധനയോടെ 5618 കോടി ഡോളറിലെത്തി. എൻജിനിയറിംഗ് ഗുഡ്‌സ്, ഇലക്ട്രോണിക്‌സ്, കാപ്പി, മരുന്നുകൾ, വിവിധ കെമിക്കലുകൾ എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ചയാണുണ്ടായത്. ഏപ്രിൽRead More →

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി ധനവകുപ്പ് 100 കോടി രൂപ അനുവദിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങൾ 35 ശതമാനം വരെ വിലകുറച്ച്‌ സപ്ലൈകോ സ്‌റ്റോറുകൾ വഴി വിതരണം ചെയ്യുന്നതിനാണ്‌ സഹായം. ഓണത്തിനു മുന്നോടിയായി സാധനങ്ങളെത്തിക്കുന്ന വിതണക്കാർക്ക്‌ തുക നൽകുന്നതിനടക്കം ഈ തുക വിനിയോഗിക്കാനാകും. വിപണി ഇടപടലിന്‌ ഈ സാമ്പത്തിക വർഷത്തെ ബജറ്റ്‌ വകയിരുത്തൽ 205 കോടിയാണ്‌. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ ആവശ്യത്തിനായി ബജറ്റിലെRead More →

ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എംപിമാരുടെ  യോഗം തീരുമാനിച്ചു

 മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എം പി മാരുടെ യോഗം ചേർന്നു സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എംപിമാരുടെ  യോഗം തീരുമാനിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കേരളത്തിൽ നിന്നുള്ള  എംപി മാരുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എം പി മാർ മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം ലഭിക്കാൻ ഒന്നിച്ചുള്ളRead More →

‘സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി’ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: ദേശീയ അന്തര്‍ദേശീയ ടൂറിസം മേഖലകളിലെ പുത്തന്‍ പ്രവണതകളിലൊന്നായ ‘സ്ത്രീ യാത്രകള്‍’ പ്രോത്സാഹിപ്പിക്കുന്നതിനായി  വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ യാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെ പൂര്‍ണ്ണമായും സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ (കെആര്‍എം) സൊസൈറ്റി യു എന്‍ വിമണുമായിRead More →