2025ല്‍ അരി കയറ്റുമതിയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ അരി കയറ്റുമതിയില്‍ വന്‍ വര്‍ധന. 2025 ല്‍ കയറ്റുമതി 19.4% ഉയര്‍ന്ന് രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ തായ്ലന്‍ഡും വിയറ്റ്നാമും അരി കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ത്യക്ക് ഗുണകരമായി. മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. എന്നാല്‍ അരിവില 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലെത്തി. ഇത് ആഫ്രിക്ക ഉള്‍പ്പെടുന്ന സാമ്പത്തിക ഞെരുക്കം നേരിടുന്ന രാജ്യങ്ങള്‍ക്ക് ഗുണകരമായി. കേന്ദ്രRead More →

തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ

കൊച്ചി: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും നമ്പർ വൺ ആയി കേരളം. ദേശീയതലത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം ഡിസംബറിൽ മുൻമാസത്തെ 0.71 ശതമാനത്തിൽ നിന്ന് 1.33 ശതമാനമായി വര്‍ധിച്ചു. കേരളത്തിൽ ഇത് 9.49 ശതമാനമാണ്. നവംബറിലെ 8.27 ശതമാനത്തിൽ നിന്ന് കുതിച്ചുകയറി. രണ്ടാമതുള്ള കർണാടകയിൽ പോലും 2.99 ശതമാനമേയുള്ളൂ. പണപ്പെരുപ്പം 4 ശതമാനത്തിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അഭികാമ്യമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇത് 6% വരെRead More →

വിദേശ നിക്ഷേപകരെ തിരികെ കൊണ്ടുവരാൻ വൻ പദ്ധതിയുമായി കേന്ദ്രസർക്കാർ

മുംബൈ: വിദേശ നിക്ഷേപകരെ തിരികെ കൊണ്ടുവരാനും ഓഹരി വിപണിക്ക് പുതുജീവൻ നൽകാനും കേന്ദ്ര സർക്കാർ വൻ പദ്ധതി തയാറാക്കുന്നു. വിദേശ നിക്ഷേപത്തിലെ ചട്ടങ്ങൾ എളുപ്പമാക്കാനും നികുതി ഇളവുകൾ നൽകാനുമാണ് കേന്ദ്രം തയാറെടുക്കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിക്ഷേപിക്കുന്നതിന് വിദേശികൾക്ക് തടസ്സമാകുന്ന ചില ചട്ടങ്ങളിലായിരിക്കും ഭേദഗതി വരുത്തുക. കഴിഞ്ഞ വർഷം വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ 19 ബില്ല്യൻ ഡോളറിന്റെ (1.71 ലക്ഷംRead More →

പ്രതിരോധം, തൊഴില്‍ മേഖലകളില്‍ ഇന്ത്യയും ജര്‍മ്മനിയും സഹകരണം വര്‍ധിപ്പിക്കും

ന്യൂഡൽഹി: പ്രതിരോധം, ഊര്‍ജ്ജം, തൊഴില്‍ മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും ജര്‍മനിയും. തീരുമാനം ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടികാഴ്ചയില്‍. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനി, ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. പ്രതിരോധ മേഖലയിലാണ് ഏറ്റവും വലിയ വിപ്ലവം നടക്കാന്‍ പോകുന്നത്. ജര്‍മ്മന്‍Read More →

ജനുവരി 15ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ക്ക്‌ അവധി

മുംബൈ: മഹാരാഷ്‌ട്രയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ ജനുവരി 15 വ്യാഴാഴ്‌ച ബിഎസ്‌ഇയും എന്‍എസ്‌ഇയും തുറന്നു പ്രവര്‍ത്തിക്കില്ല. ജനുവരി 15ന്‌ കാലയളവ്‌ അവസാനിക്കുന്ന ഓഹരി ഡെറിവേറ്റീവ്‌ കരാറുകള്‍ അവധി മൂലം ജനുവരി 14ന്‌ തന്നെ എക്‌സ്‌പയറി ആകും. നേരത്തെ ജനുവരി 15ന്‌ സെറ്റില്‍മെന്റുകള്‍ക്ക്‌ അവധി ആയിരിക്കുമെന്നാണ്‌ ബിഎസ്‌ഇയും എന്‍എസ്‌ഇയും അറിയിച്ചിരുന്നത്‌. പുതുക്കിയ സര്‍ക്കുലറുകളില്‍ വ്യാപാരത്തിനും അവധി ഏര്‍പ്പെടുത്തി. ജനുവരി 15ന്‌ മഹാരാഷ്‌ട്രയില്‍ പൊതു അവധിയാണ്‌. ഫെബ്രുവരി ഒന്ന്‌ ഞായറാഴ്‌ച കേന്ദ്രRead More →