കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി കൊടുത്ത് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കണമോയെന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. പകരം കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ്Read More →

കേന്ദ്ര ബജറ്റിൽ ഭവന വായ്പ എടുത്തവർക്ക് വൻ ആശ്വാസം പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: സാധാരണക്കാർക്ക് വൻ ആശ്വാസം സമ്മാനിച്ചാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചത്. 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയതിലൂടെ രാജ്യത്തെ ഇടത്തരം വരുമാനക്കാർക്ക് വലിയ സാമ്പത്തിക നേട്ടം തന്നെ ഉറപ്പാക്കാൻ നിർമലയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ബജറ്റിൽ വമ്പൻ നേട്ടം നൽകിയതുകൊണ്ട്, ഇക്കുറിയും സമാനമായ ആശ്വാസം പ്രതീക്ഷിക്കാമോ? ഇല്ലെന്ന് പറയുന്ന സാമ്പത്തിക നിരീക്ഷകരുമുണ്ട്. അതേസമയം, ആദായനികുതിയിൽ കാര്യമായRead More →

മെമ്മറി ചിപ്പ് വില കുത്തനെ ഉയരുന്നു; മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി

ന്യൂയോര്‍ക്ക്: വരും മാസങ്ങളിൽ ആഗോളതലത്തിൽ മെമ്മറി ചിപ്പ് വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. 2026-ന്‍റെ ആദ്യ പാദത്തിൽ മെമ്മറി ചിപ്പുകളുടെ വിലയിൽ വൻ കുതിച്ചുചാട്ടം സംഭവിക്കും എന്നാണ് റിപ്പോർട്ടുകൾ. ചിപ്പ് കമ്പനികൾ ഉപഭോക്തൃ ഉപകരണങ്ങളിൽ നിന്ന് എഐ സെർവർ നിർമ്മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിന് പ്രധാന കാരണം. എഐ സെര്‍വറുകളുടെ നിര്‍മ്മാണം തകൃതിസാംസങ് ഇലക്‌ട്രോണിക്‌സും എസ്‌കെ ഹൈനിക്‌സും ഈ പാദത്തിൽ സെർവർ മെമ്മറി വില 70 ശതമാനം വരെ ഉയർത്താൻRead More →

ഇന്ത്യയുടെ ഹൈപ്പർസോണിക് മിസൈൽ പദ്ധതിയിൽ വൻ മുന്നേറ്റം; സ്‌ക്രാംജെറ്റ് എൻജിൻ പരീക്ഷണം വിജയം

ഹൈദരാബാദ്: ഹൈപ്പർസോണിക് മിസൈൽ പദ്ധതിയിൽ നിർണായകനേട്ടം കൈവരിച്ച് ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡിആർഡിഒ). ആക്റ്റീവ്‌ലി കൂൾഡ് സ്‌ക്രാംജെറ്റ് ഫുൾ സ്കെയിൽ കംബസ്റ്ററിന്റെ ലോങ് ഡ്യുറേഷൻ ഗ്രൗണ്ട് ടെസ്റ്റ് ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ഡിആർഡിഒയുടെ ഹൈദരാബാദിൽ‌ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ലബോറട്ടറിയുടെ (ഡിആർഡിഎൽ) സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ് (SCPT) ഫെസിലിറ്റിയിലാണ് പരീക്ഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരീക്ഷണത്തിൽ 12 മിനിറ്റിലേറെ സമയംRead More →

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന സൈബർ കേസുകളുടെ എണ്ണം കുറയുന്നു

കാസർകോട്: വെർച്വൽ അറസ്റ്റും പരിവാഹൻ ഇ ചെല്ലാനിന്റെ പേരിലുള്ള തട്ടിപ്പുമൊക്കെ തുടരുമ്പോഴും സംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്ന സൈബർ കേസുകളുടെ എണ്ണം കുറയുന്നു. പോലീസിന്റെ കണക്കുപ്രകാരം 2025 നവംബർവരെ സംസ്ഥാനത്ത് 2320 സൈബർ കേസുകളാണ് രജിസ്റ്റർചെയ്തത്. 2024-ൽ 3581 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2025-ലെ മുഴുവൻ കേസുകളെത്രയെന്നറിയാൻ ഡിസംബറിലെ കേസുകൾകൂടി ക്രോഡീകരിക്കേണ്ടതുണ്ടെങ്കിലും അത് 2024-ലേതിന്റെ അടുത്തെങ്ങുമെത്തില്ലെന്ന് ഉറപ്പ്. 2020 മുതൽ സംസ്ഥാനത്ത് സൈബർ കേസുകൾ കുടിവരുന്ന പ്രവണതയായിരുന്നു. കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തത് 2024-ലാണ്.Read More →