ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽ

ബെയ്ജിംഗ്: ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 2025ൽ 5.5 ബില്യണ്‍ ഡോളറിന്‍റെ വർധന രേഖപ്പെടുത്തി. ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതി കുറയുന്നുവെന്ന വിലയിരുത്തലിനിടെയാണ് ഈ പ്രവണത. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 116.12 ബില്യണ്‍ ഡോളർ എന്ന റിക്കാർഡ് നിലയിലെത്തി. ചൈനീസ് കസ്റ്റംസാണ് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയർന്ന നിലയായ 155.62 ബില്യണ്‍ ഡോളറിലെത്തിയതായി കണക്കുകൾ പറയുന്നു. യുഎസ്Read More →

ഐഎംപിഎസ് ചാർജും ഉയർത്തി എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എടിഎം ഇടപാടുകൾക്കുള്ള ഫീസുകൾക്കു പിന്നാലെ ഐഎംപിഎസ് (ഇമ്മീഡിയേറ്റ് പേമെന്‍റ് സർവീസ്) വഴിയുള്ള പണമിടപാടുകളുടെ സേവന നിരക്കുകൾ ഉയർത്തി പരിഷ്കരിച്ചു. 2026 ഫെബ്രുവരി 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഐഎംപിഎസ് സാധാരണയായി ഇൻസ്റ്റന്‍റ് ഫണ്ട് ട്രാൻസ്ഫറുകൾക്കാണ് ഉപയോഗിക്കുന്നത്. യുപിഐയുടെ പരിധിക്കു പുറത്തുള്ള ഇടപാടുകൾക്കോ യുപിഐ സേവനങ്ങൾ തടസപ്പെടുന്പോളോ ആണ് ഉപയോഗിക്കുന്നത്. പുതിയ മാറ്റങ്ങൾ പ്രധാനമായുംRead More →

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ചട്ടങ്ങൾ മാറി

മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ചട്ടങ്ങളിൽ മാറ്റം വരുത്തി രാജ്യത്തെ പ്രമുഖ ബാങ്കുകൾ. എസ്.ബി.ഐ കാർഡ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവരാണ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളും ചെലവഴിക്കുന്നതിനുള്ള പരിധി സംബന്ധിച്ച നിയമങ്ങളും മാറ്റിയത്. ജനുവരിലെ വ്യത്യസ്ത തിയതികളിലാണ് വിവിധ ബാങ്കുകളുടെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എയർപോർട്ട് ലോഞ്ച് പ്രവേശനം ലഭിക്കുന്നതിലെ നിയമങ്ങളാണ് പ്രധാനമായും ബാങ്കുകൾ മാറ്റിയത്. രാജ്യത്ത് ട്രാവൽ ഡിമാൻഡ്Read More →

കർഷകന്റെ നെഞ്ചുപൊള്ളിച്ച് വളം വില; ആറുമാസത്തിനിടെ ഫാക്ടംഫോസിന് കൂടിയത് 125 രൂപ

ആലത്തൂർ: ഫാക്ടംഫോസിന്റെ (15-15-0-13) വില ചാക്കിന് 50 രൂപ കൂട്ടി. 1,425 രൂപയായിരുന്നത് 1,475 രൂപയാക്കി. ആറുമാസത്തിനിടെ ചാക്കിന് 125 രൂപയാണ് കൂടിയത്. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്‌സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില കുതിച്ചുയരുന്നത്. തത്തുല്യമായ ഇഫ്‌കോ വളത്തിന്റെ വില 1,400-ൽ നിന്ന് 1,450 രൂപയാക്കിയിരുന്നു. മറ്റ് സ്വകാര്യ രാസവളം കമ്പനികളും സമാനമായ വളത്തിന് ചാക്കിന് 50 രൂപ കൂട്ടിയിട്ടുണ്ട്. പൊട്ടാഷിന്റെ വില ആറുമാസത്തിനിടെ ചാക്കിന് 400 രൂപ കൂടിയതിന്Read More →

ബജറ്റില്‍ സാങ്കേതിക മേഖലയ്ക്ക് ഊന്നല്‍ ലഭിക്കുമെന്ന് പ്രതീക്ഷ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഡാറ്റാ സെന്ററുകള്‍, എഐ, റോബോട്ടിക്സ് എന്നിവയുടെ സാധ്യതകള്‍ വിദഗ്ധര്‍ പരിശോധിച്ചു. ഇന്ത്യയുടെ സേവന കയറ്റുമതി വൈവിധ്യവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു. ആഗോള വ്യാപാര അസ്ഥിരതയില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ഡിജിറ്റല്‍, സാമ്പത്തിക, വിജ്ഞാനാധിഷ്ഠിത സേവനങ്ങള്‍ സഹായകരമാകും. വിദഗ്ധരുടെ ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍, വരാനിരിക്കുന്ന ബജറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എഐ, റോബോട്ടിക്സ് എന്നിവയിലായിരിക്കും. ഇത് സാങ്കേതികവിദ്യയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കും. മാത്രമല്ല,Read More →