നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി ബിപിസിഎല്‍

നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി ബിപിസിഎല്‍

Spread the News
നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി ബിപിസിഎല്‍

കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഉയർന്ന തലത്തില്‍ തുടർന്നതോടെ രാജ്യത്തെ മുൻനിര പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എല്‍ നടപ്പു സാമ്പത്തിക വർഷം ആദ്യ ത്രൈമാസത്തില്‍ കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റ നഷ്‌ടം 3,962.13 കോടി രൂപയാണ്.

മുൻവർഷം ഇതേകാലയളവില്‍ ബി.പി.സി.എല്‍ 6,123.93 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിനേക്കാള്‍ ക്രൂഡ് വിലയില്‍ 45 ശതമാനം വർദ്ധനയാണുണ്ടായത്. പെട്രോളിന് 10.6 രൂപയും ഡീസലിന് 18.4 രൂപയും വില്പന നഷ്‌ടമാണ് കമ്പനി നേരിടുന്നത്.

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തില്‍ 1,59,527 കോടി രൂപയുടെ സംയോജിത പ്രവർത്തന വരുമാനമാണ് ബി.പി.സി.എല്‍ നേടിയത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,29,615 കോടി രൂപയെ അപേക്ഷിച്ച്‌ സംയോജിത പ്രവർത്തന വരുമാനത്തില്‍ 23.08 ശതമാനമാണ് വളർച്ച. കമ്പനിയുടെ തനത് പ്രവർത്തന വരുമാനം 1,29,578 കോടി രൂപയില്‍ നിന്ന് 23.08 ശതമാനം വർദ്ധിച്ച്‌ 1,59,497 കോടി രൂപയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *