ആയിരക്കണക്കിനാളുകളുടെ തൊഴിൽനഷ്ടമാകും; സ്ഥാപനം പൂട്ടേണ്ടി വരും, പാപ്പർ നടപടിക്കെതിരെ ബൈജൂസ്
ന്യൂഡൽഹി: പാപ്പർ നടപടികൾ മൂലം ബൈജൂസിൽ ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടമാകുമെന്ന് സി.ഇ.ഒ ബൈജു രവീന്ദ്രൻ. പാപ്പർ നടപടികളുമായി മുന്നോട്ട് പോയാൽ സ്ഥാപനം പൂട്ടേണ്ട ഗതിയുണ്ടാകുമെന്നും ബൈജു രവീന്ദ്രൻ കർണാടക ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു. റോയിട്ടേഴ്സാണ് ബൈജുവിന്റെ ഹരജിയിലെ വിവരങ്ങൾ പുറത്ത് വിട്ടത്. ബൈജൂസിനെ പിന്തുണക്കുന്ന നിക്ഷേപകരായ പ്രോസുസ്, ജനറൽ അറ്റ്ലാന്റിക് എന്നിവർക്ക് കഴിഞ്ഞ ഏതാനം മാസങ്ങളായി തിരിച്ചടിയേറ്റിയിരുന്നു. ഇതുമൂലം തൊഴിൽ വെട്ടിക്കുറക്കാൻ കമ്പനികൾ നിർബന്ധിതമായിരുന്നു. ഇതും ബൈജൂസിലെRead More →





