ബാങ്ക് നിക്ഷേപം കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍ബിഐ
മുംബൈ: ബാങ്കിലെത്തുന്ന ഗാർഹിക നിക്ഷേപത്തിൽ കുറവുണ്ടായതിൽ ആശങ്ക പ്രകടിപ്പിച്ച് ആർബിഐ. നിക്ഷേപം ആകർഷിക്കാനും പണലഭ്യത വർധിപ്പിക്കാനുമുള്ള നടപടികൾ ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിക്ഷേപം ആകർഷിക്കുന്നതിനേക്കാൾ വായ്പാ തോത് കൂട്ടുന്നതിലാണ് കുറച്ചുകാലമായി ബാങ്കുകളുടെ ശ്രദ്ധയെന്ന് മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം സൂചിപ്പിച്ചു. നിക്ഷേപം വർധിപ്പിക്കാൻ വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിന് പരമ്പരാഗതമായി ബാങ്കുകളെ ആശ്രയിച്ചിരുന്ന കുടുംബങ്ങളും വ്യക്തികളുംRead More →




