അമൃത് കാലത്തിലെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ ആറ് സുപ്രധാന മേഖലകൾ വ്യക്തമാക്കി സാമ്പത്തിക സർവേ

ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ, ഇന്ത്യയുടെ ജിഡിപി വളർച്ച 6.5% മുതൽ 7% വരെ പ്രതീക്ഷിക്കുന്നു. അമൃത് കാലത്തിലെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ ആറ് സുപ്രധാന മേഖലകൾ വ്യക്തമാക്കുന്നതാണ് സർവേ. സ്വകാര്യ നിക്ഷേപം വർധിപ്പിക്കുക: സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകേണ്ടത് പ്രധാനമാണെന്ന് സർവേ അഭിപ്രായപ്പെടുന്നു. എംഎസ്എംഇ: ഇന്ത്യയുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കും വിപുലീകരണത്തിനും മുൻഗണന നൽകുന്നത്Read More →

ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നൊവേഷൻഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കമാകുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടിക്ക് കൊച്ചി വേദിയാകുന്നു. ഈ മാസം 26, 27 തീയ്യതികളിൽ ലേ മെറിഡിയനിൽ വെച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുക. സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നവീനമായ ആശയങ്ങൾ വിഭാവനം ചെയ്തു നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളെ സംയോജിപ്പിച്ചു കൊണ്ട് അവർക്ക് വേണ്ടുന്ന ബോധവല്‌ക്കരണവും പരിശീലനവും നൽകുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഹൈഫിക്ക് കൺസൾട്ടൻസി സർവീസസ്പ്രൈവറ്റ് ലിമിറ്റഡിന്റെRead More →

കോർപ്പറേറ്റുകളുടെ ലാഭം കൂടുമ്പോഴും ജീവനക്കാരുടെ ശമ്പളം വർധിക്കുന്നില്ല; പ്രതിസന്ധി ചൂണ്ടിക്കാട്ടി സാമ്പത്തിക സർവേ

ന്യൂഡൽഹി: രാജ്യത്ത് കോർപ്പറേറ്റ് കമ്പനികൾ മികച്ച പ്രകടനം നടത്തുമ്പോഴും അവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇതിന്റെ ഫലം ലഭിക്കുന്നില്ലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. കോർപ്പറേറ്റുകളുടെ വരുമാനത്തിൽ വർധനയുണ്ടാവുമ്പോഴും അതിനനുസരിച്ച് സമ്പദ്‍വ്യവസ്ഥയിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നും സാമ്പത്തിക സർവേ പറയുന്നു. പുതിയ തൊഴിലുകൾ കൂടുതലായി ഉണ്ടാവേണ്ടത് സ്വകാര്യ മേഖലയിലാണ്. എന്നാൽ, ഇത് കാര്യമായി ഉണ്ടാവുന്നില്ലെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ 33,000 കമ്പനികളുടെ 2020 സാമ്പത്തിക വർഷം മുതൽ 2023 വരെയു​ള്ളRead More →

അംബാനിയേയും അദാനിയേയും പൂട്ടാൻ രത്തൻ ടാറ്റ; ഒരുങ്ങുന്നത് വൻ നിക്ഷേപത്തിന്

ന്യൂഡൽഹി: ഗ്രീൻ എനർജി സെക്ടറിൽ ഗൗതം അദാനിയേയും മുകേഷ് അംബാനിയേയും പൂട്ടാനുറച്ച് രത്തൻ ടാറ്റ. വലിയ നിക്ഷേപം സെക്ടറിൽ രത്തൻ ടാറ്റ നടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഏകദേശം 20,000 കോടി രൂപയായിരിക്കും രത്തൻ ടാറ്റ നിക്ഷേപിക്കുക. ഇതിൽ 12,000 കോടി ഇൗ സാമ്പത്തിക വർഷം തന്നെ നിക്ഷേപിക്കുമെന്ന് കമ്പനി ചെയർമാൻ എൻ.ചന്ദ്രശേഖരൻ അറിയിച്ചു. ടാറ്റ പവറിന്റെ വാർഷിക പൊതുയോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യ അറിയിച്ചത്. ഗ്രീൻ എനർജി ഉൽപാദനം ഒമ്പത് ജിഗാവാട്ടിൽ നിന്നുംRead More →

യു.പി.ഐ ഇടപാടിൽ വൻ വർധന; പ്രതിമാസം പുതിയ 60 ലക്ഷം ഉപയോക്താക്കൾ

ന്യൂഡൽഹി: യൂണിഫൈഡ് പേമെന്‍റ് ഇൻർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടിൽ വൻ വർധനയെന്ന് നാഷനൽ പേമെന്‍റ്സ് കോർപറേഷൻ (എൻ.പി.സി.ഐ) ചീഫ് ഓപറേറ്റിങ് ഓഫിസർ പ്രവീണ റായ്. റുപേ ക്രെഡിറ്റ് കാർഡ് യു.പി.ഐയുമായി ബന്ധിപ്പിച്ചതും കൂടുതൽ വിദേശരാജ്യങ്ങളിൽ സേവനം ലഭ്യമാക്കിയതുമാണ് ഇടപാടുകാരുടെ എണ്ണം കുത്തനെ വർധിക്കുന്നതിലേക്ക് നയിച്ചത്. ഓരോ മാസവും 30 മുതൽ 60 ലക്ഷം വരെ പുതിയ ഉപയോക്താക്കൾ യു.പി.ഐയിലേക്ക് വരുന്നതായും പ്രവീണ റായ് പറഞ്ഞു. എൻ.പി.സി.ഐയുടെ കണക്കുകൾ പ്രകാരം ഒരുRead More →