​മുംബൈ: കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ ഇന്ത്യക്കാർക്ക് ദുബൈ സ്വർണത്തോടുള്ള പ്രിയം കുറയുമെന്ന് നിഗമനം. ഇന്ത്യയിലെ ഉയർന്ന വില മൂലം യു.എ.ഇയിൽ നിന്നും ആളുകൾ കൂടുതലായി സ്വർണം വാങ്ങാറുണ്ട്. എന്നാൽ, നികുതി കുറച്ചതോടെ ഇതിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ജൂലൈയിൽ കസ്റ്റംസ് ഡ്യൂട്ടി ഉയർത്തിയതോടെയാണ് യു.എ.ഇയിൽ നിന്നുള്ള സ്വർണത്തിന് പ്രി​യമേറിയത്. എന്നാൽ, നികുതി വീണ്ടും കുറഞ്ഞതോടെ ഇതിൽ ഇടിവുണ്ടായേക്കാം. ഇന്ത്യയിൽ വില കുറഞ്ഞതോടെ തങ്ങളുടെ 50 ശതമാനംRead More →

കാർഷിക കേരളത്തിന്‌ മധുരിക്കുന്ന ഓർമകൾ സമ്മാനിച്ചശേഷം തളർച്ചയിലേക്ക്‌ നീങ്ങുകയാണ്‌ കൊക്കോ. ചോക്‍ലറ്റ്‌ ഭീമന്മാരിൽനിന്നുള്ള ശക്തമായ ഡിമാൻഡിൽ ലോക വിപണിയിൽ ഈ വർഷം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഉൽപന്നമാണ്‌ കൊക്കോ. തിളക്കമാർന്ന പ്രകടനത്തിന്‌ ഒരു വർഷത്തെ ആയുസ്സ് പോലും നിലനിർത്താനാവാഞ്ഞത്‌ ഉൽപാദകരെ സമ്മർദത്തിലാക്കി. മേയിൽ കിലോ 1070 രൂപ വരെ കുതിച്ചുകയറിയ ഉണക്ക കൊക്കോ പിന്നിട്ടവാരം 300 രൂപക്കുപോലും ശേഖരിക്കാൻ വ്യവസായികളില്ലെന്ന അവസ്ഥയിലാണ്‌. നേരത്തെ 400 രൂപക്ക്‌ മുകളിൽ കൈമാറ്റം നടന്നRead More →

ജൂണിലെ ഉപഭോക്തൃ വില സൂചികയിലും മൊത്ത വില സൂചികയിലും വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഉടനടി പലിശനിരക്ക് കുറക്കാനുള്ള സാധ്യത കുറഞ്ഞു. പലിശ നിർണയത്തിന് ആർ.ബി.ഐ പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്തൃ വില സൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പ നിരക്കാണ്. ഇത് ഇക്കഴിഞ്ഞ ജൂണിൽ 5.08 ശതമാനമായി ഉയർന്നിരുന്നു. കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. മേയിൽ 4.80 ശതമാനമായിരുന്നു. മൊത്തവില സൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പവുംRead More →

കൊച്ചി: കനത്ത ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയുടേയും പവന് 200 രൂപയുടേയും വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6325 രൂപയായി ഉയർന്നു. പവന്റെ വില 50,600 രൂപയായും കൂടി. കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയിൽ രേഖപ്പെടുത്തി.ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന്Read More →

മ​നാ​മ: ഇ​ന്ത്യ- ബ​ഹ്‌​റൈ​ൻ വ്യാ​പാ​ര, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ​ക്ക് പു​തി​യ വ​ഴി​ക​ൾ തു​റ​ന്നു​കൊ​ണ്ട് ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്കാ​രു​ടെ സം​ഘം ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശി​ച്ചു. അ​ഗ്രി​ക​ൾ​ച​റ​ൽ ആ​ൻ​ഡ് പ്രോ​സ​സ്ഡ് ഫു​ഡ് പ്രോ​ഡ​ക്ട്സ് എ​ക്‌​സ്‌​പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​റ്റി​യു​ടെ (APEDA) നേ​തൃ​ത്വ​ത്തി​ൽ 27 അം​ഗ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ബ​സു​മ​തി അ​രി, സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണം, മൃ​ഗ​ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യ​ട​ക്കം ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്കാ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​ഹ്‌​റൈ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് & ഇ​ൻ​ഡ​സ്ട്രി (ബി.​സി.​സി.​ഐ), ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ സൊ​സൈ​റ്റിRead More →