രാജ്യതലസ്ഥാനത്ത് 5ജി ടെസ്റ്റിംഗ് ആരംഭിച്ച് ബിഎസ്എൻഎൽ; പരീക്ഷണം തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ച്
ദില്ലി: രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ(BSNL) 4ജി വിന്യാസം പുരോഗമിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ് 4ജി(4G) ടവറുകൾ പൂർത്തിയാകുന്നത് എങ്കിലും മറ്റൊരു സന്തോഷ വാർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിംഗ്(5G Testing) നടക്കുന്നതാണിത്. രാജ്യത്ത് മിന്നൽ വേഗത്തിലുള്ള ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് ബിഎസ്എൻഎല്ലിന്റെ ഭാഗത്ത് നിന്നുള്ളത്. 4ജി പോലെ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 5ജി ഒരുക്കുന്നത്. മികച്ച വേഗത്തിനായി കാത്തിരിക്കൂ എന്ന കുറിപ്പോടെRead More →




