സെബി ചെയർപേഴ്ണുമായി ബന്ധമില്ല; ആരോപണങ്ങൾ നിഷേധിച്ച് അദാനി
ന്യൂഡൽഹി: യു.എസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ്. സെബി ചെയർപേഴ്സൺ ഉൾപ്പടെ ആരുമായും ഗ്രൂപ്പിന് ബന്ധമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ വിദേശത്തുള്ള ആസ്തികൾ സുതാര്യമാണെന്നും അദാനി ഗ്രൂപ്പിന്റെ വിശദീകരണത്തിലുണ്ട്. യു.എസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ജീവിതവും തുറന്ന പുസ്തകമാണെന്നും അറിയിച്ച് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനിയുടേയും വിശദീകരണംRead More →


