ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍: മാധബി ബുച്ചിനെതിരായ ആരോപണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം തുടങ്ങിയെന്ന് സൂചന

മുംബൈ: സെബിയ്‌ക്കെതിരായ(Sebi) ഹിന്‍ഡന്‍ബര്‍ഗ്(hindenburg) വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം ആരംഭിച്ചതായി സൂചന. അനൗദ്യോഗിക വിവരശേഖരണം ആണ് ആരംഭിച്ചത്. ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങള്‍ പരിശോധനകള്‍ തുടങ്ങി. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. മാധബി പുരി ബുച്ചും ഭര്‍ത്താവ് ധവാല്‍ ബുച്ചും അദാനിയടെ ഷെല്‍ കമ്പനികളില്‍ 2015ലും 2018ലും നിക്ഷേപം നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിലാണ് അന്വേഷണം നടക്കുന്നത്.Read More →

​കൊച്ചി: ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറുന്നു. പവന് 760 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ 52,520 രൂപയായി പവൻ വില ഉയർന്നു. ഗ്രാമിന് 95രൂപ കൂടി​യതോടെ 6565 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും സ്വർണത്തിന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടിയിരുന്നു. യഥാക്രമം 51,760 രൂപയും 6,470 രൂപയുമായിരുന്നു ഇന്നലത്തെ വില. ജൂലൈ 17ന് 55,000 രൂപയായിരുന്നു സ്വർണത്തിന്. എന്നാൽ,Read More →

ന്യൂഡൽഹി: ഭ​ക്ഷ്യ​വി​ല​യി​ലെ കു​റ​വി​​ന്റെ ആ​നു​കൂ​ല്യ​ത്തി​ൽ ജൂ​ലൈ​യി​ൽ രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം 3.54 ശ​ത​മാ​ന​മാ​യി താ​ഴ്ന്നു. റി​സ​ർ​വ് ബാ​ങ്ക് ല​ക്ഷ്യ​മി​ട്ട നാ​ല് ശ​ത​മാ​ന​ത്തെ​ക്കാ​ൾ താ​ഴെ​യാ​ണ് ഇ​ത്. 2019 സെ​പ്റ്റം​ബ​റി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം നാ​ല് ശ​ത​മാ​ന​ത്തി​ൽ താ​ഴെ വ​രു​ന്ന​ത്. ദേ​ശീ​യ സ്ഥി​തി​വി​വ​ര ഓ​ഫി​സ് (എ​ൻ.​എ​സ്.​ഒ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം ജൂ​ണി​ൽ 5.08 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ 7.44 ശ​ത​മാ​ന​വു​മാ​യി​രു​ന്നു.Read More →

ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിറച്ച് അദാനി ഓഹരികൾ; നിക്ഷേപകർക്ക് നഷ്ടം 53,000 കോടി

മുംബൈ: ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇന്ന് ഓഹരി വിപണി നഷ്ട്ടത്തിലാണ് ആരംഭിച്ചത്. അദാനി ഗ്രൂപിന്റ്‌റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. പല നിക്ഷേപകരും പിൻവാങ്ങിയതോടെ 7% വരെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതോടെ നിക്ഷേപകർക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു, 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. ബിഎസ്ഇയിൽ അദാനി ഗ്രീൻ എനർജി ഓഹരികൾ ഏഴ് ശതമാനംRead More →

മുംബൈ: ഹിൻഡൻബർഗ് റിസർചിന്‍റെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ വിൽപനസമ്മർദത്തിൽ നിന്ന് തിരിച്ചുകയറി വിപണി. വ്യാപാരത്തിന്‍റെ തുടക്കത്തിൽ 0.35 ശതമാനം വരെ ഇടിഞ്ഞ ദേശീയ ഓഹരിസൂചികയായ എൻ.എസ്.ഇ നിഫ്റ്റി പിന്നീട് നേട്ടത്തിലേക്ക് ഉയർന്നു. അദാനി ഓഹരികൾ തുടക്കത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തി. ഉച്ചക്ക് 12നുള്ള വിവരപ്രകാരം നിഫ്റ്റി 45 പോയിന്‍റ് നേട്ടത്തോടെ 24,410 പോയിന്‍റിലാണ് വ്യാപാരം തുടരുന്നത്. ബി.എസ്.ഇ സെൻസെക്സ് 166 പോയിന്‍റ് നേട്ടത്തോടെ 79,875ലുമാണുള്ളത്. ഐ.ആർ.എഫ്.സി, ജെ.എസ്.ഡബ്ല്യുRead More →