ഒ​മാ​ൻ എ​ണ്ണ വി​ല വീ​ണ്ടും കു​റ​ഞ്ഞ് 73.37 ഡോ​ള​റി​ൽ

ഒ​മാ​ൻ എ​ണ്ണ വി​ല വീ​ണ്ടും കു​റ​ഞ്ഞ് 73.37 ഡോ​ള​റി​ൽ

September 7, 2024 0 By BizNews

മ​സ്ക​ത്ത്: ഒ​മാ​ൻ എ​ണ്ണ വി​ല വീ​ണ്ടും കു​റ​ഞ്ഞ് ബാ​ര​ലി​ന് 73.37 ഡോ​ള​റി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച 0.4 ഡോ​ള​റാ​ണ് കു​റ​ഞ്ഞ​ത്. ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി എ​ണ്ണ വി​ല കു​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച ര​ണ്ട് സെ​ന്റ് വ​ർ​ധി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​റ്റ ദി​വ​സം 3.24 ഡോ​ള​ർ കു​റ​ഞ്ഞി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും എ​ണ്ണ വി​ല ഇ​ടി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​മ്പ​ത് മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണ് ഇ​പ്പോ​യു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ലും ഒ​റ്റ ദി​വ​സം 4.4 ശ​ത​മാ​ന​ത്തി​നും 4.9 ശ​ത​മാ​ന​ത്തി​നും ഇ​ട​ക്കാ​ണ് വി​ല ഇ​ടി​വ്. ക​ഴി​ഞ്ഞ മാ​സം 12 മു​ത​ലാ​ണ് വി​ല കു​റ​യാ​ൻ തു​ട​ങ്ങി​യ​ത്. ബാ​ര​ലി​ന് 80 ഡോ​ള​റി​ന​ടു​ത്താ​യി​രു​ന്നു ഒ​മാ​ൻ എ​ണ്ണ വി​ല.

അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ എ​ണ്ണ​ക്ക് ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​താ​ണ് എ​ണ്ണ വി​ല കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണം. ഈ ​വ​ർ​ഷം ദി​വ​സം ര​ണ്ട് ദ​ശ​ല​ക്ഷം ബാ​ര​ൽ എ​ണ്ണ അ​ധി​കം വേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്ക് കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ചൈ​ന​യി​ൽ എ​ണ്ണ​ക്ക് പ്ര​തീ​ക്ഷി​ച്ച ഡി​മാ​ൻ​ഡ് ഉ​ണ്ടാ​വാ​ത്ത​ത് വി​ല​യെ ബാ​ധി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​ൻ മാ​ർ​ക്ക​റ്റ് പൊ​തു​വേ വ​ള​ർ​ച്ച മു​ര​ടി​പ്പ് കാ​ണി​ക്കു​ന്ന​ത് എ​ണ്ണ വി​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. യൂ​റോ​പ്യ​ൻ മാ​ർ​ക്ക​റ്റും വ​ള​ർ​ച്ച നി​ര​ക്ക് മോ​ശ​മാ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ത് ത​ന്നെ​യാ​ണ് ഒ​മാ​ൻ എ​ണ്ണ​വി​ല​യും കു​റ​യാ​ൻ കാ​ര​ണം.

എ​ന്നാ​ൽ, എ​ണ്ണ വി​ല കു​റ​യു​ന്ന​ത് എ​ണ്ണ ഉ​ൽ​പാ​ദ​ന രാ​ജ്യ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ബാ​ര​ലി​ന് 80 ഡോ​ള​റി​ൽ താ​ഴെ വ​ന്നാ​ൽ അ​ത​ത് രാ​ജ്യ​ങ്ങ​ളു​ടെ ബ​ജ​റ്റി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. എ​ണ്ണ വി​ല കു​റ​ഞ്ഞ​ത് കാ​ര​ണം ഒ​പെ​കും മ​റ്റ് അം​ഗ​രാ​ജ്യ​ങ്ങ​ളും നേ​ര​ത്തെ എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഒ​മാ​നും ഈ ​തീ​രു​മാ​നം പാ​ലി​ച്ചി​രു​ന്നു.

ദി​വ​സം 1,80,000 ബാ​ര​ൽ എ​ണ്ണ ഉ​ൽപാ​ദ​നം കു​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തോ​ടെ എ​ണ്ണ വി​ല വ​ർ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​പെ​കി​ന്റെ എ​ണ്ണ ഉ​ൽ​പാ​ദ​ന വെ​ട്ടി കു​റ​ക്ക​ലി​ന്റെ ക​ാലാ​വ​ധി ഒ​ക്ടോ​ബ​ർ വ​രെ​യാ​യി​രു​ന്നു.