‘പ്രവർത്തനങ്ങളെല്ലാം നിയമാനുസൃതം’; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് അദാനി ഗ്രൂപ്പ്
ന്യൂഡൽഹി: യു.എസ് നീതിന്യായ വകുപ്പും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷനും അദാനി ഗ്രീൻ എനർജി ഡയറക്ടർമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ്പ്. ആരോപണങ്ങൾ നിഷേധിക്കുന്നതായി അദാനി ഗ്രൂപ്പ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. കുറ്റപത്രത്തിലെ കുറ്റാരോപണങ്ങൾ ആരോപണങ്ങൾ മാത്രമാണെന്നും, കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികൾ നിരപരാധികളായി കണക്കാക്കപ്പെടുന്നുവെന്നും നീതിന്യായ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും. അദാനി ഗ്രൂപ്പ് അതിന്റെ പ്രവർത്തനങ്ങളിൽRead More →




