‘ആകാശം കീഴടക്കാൻ’ ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ (എ.എം.സി.എ) നിർമാണ ഘട്ടത്തിലേക്ക് കടക്കുന്നു. ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (എ.ഡി.എ) നൽകുന്ന വിവരങ്ങൾ പ്രകാരം, എ.എം.സി.എയുടെ ആദ്യ പ്രോട്ടോടൈപ്പ് 2028 അവസാനത്തോടെ പുറത്തിറങ്ങും. തുടർന്ന് 2031-ഓടെ അഞ്ച് പ്രോട്ടോടൈപ്പുകളും സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന അഞ്ച് പ്രോട്ടോടൈപ്പുകളിൽ ഓരോന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണ് വികസിപ്പിക്കുന്നത്. ഓരോ ഒൻപത് മാസത്തെ ഇടവേളകളിൽRead More →





