സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ ഐപിഒ ഓഗസ്റ്റ്‌ 18 മുതല്‍

സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ ഐപിഒ ഓഗസ്റ്റ്‌ 18 മുതല്‍

Spread the News
സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ ഐപിഒ ഓഗസ്റ്റ്‌ 18 മുതല്‍

വിനോദ വ്യവസായ രംഗത്തെ കമ്പനിയായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 18ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌ 20 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 342-360 രൂപയാണ്‌ ഇഷ്യു വില. 41 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ 21ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഓഗസ്റ്റ്‌ 25ന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും.

ഐപിഒ വഴി 282.4 കോടി രൂപയാണ്‌ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ സമാഹരിക്കുന്നത്‌. 172.80 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 109.34 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഒഎഫ്‌എസ്‌ വഴി നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളാണ്‌ വില്‍ക്കുന്നത്‌.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. ഐപിഒ വഴി വില്‍ക്കുന്ന ഓഹരികളുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *