ഇന്ത്യയുടെ ഉത്പാദന ജിവിഎയില്‍ 12 ശതമാനം വര്‍ദ്ധന

ന്യൂഡല്‍ഹി: 2024 സാമ്പത്തികവര്‍ഷത്തില്‍ ഉത്പാദന മേഖലയിലെ മൊത്തം മൂല്യവളര്‍ച്ച (ജിവിഎ)11.9 ശതമാനം വര്‍ദ്ധിച്ച് 24.6 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷത്തിലിത് 21.9 ലക്ഷം കോടി രൂപയായിരുന്നു. മാത്രമല്ല, കോവിഡിന് ശേഷം മാനുഫാകച്വറിംഗ് ജിവിഎ 65.5 ശതമാനമാണ് ഉയര്‍ന്നത്. മൊത്തം ജിവിഎയില്‍ ബേസിക് മെറ്റല്‍സ് 11.6 ശതമാനവും മോട്ടോര്‍ വാഹനങ്ങള്‍ 9.1 ശതമാനവും കെമിക്കല്‍ വസ്തുക്കള്‍ 8.8 ശതമാനവും ഭക്ഷ്യോത്പാദനം 7.4 ശതമാനവും ഫാര്‍മസ്യൂട്ടില്‍സ് 7.2 ശതമാനവും സംഭാവന ചെയ്തതായി സ്റ്റാറ്റിസ്റ്റിക്സ്Read More →

വ്യക്തിഗത വരുമാന നികുതി പിരിവ് കോര്‍പറേറ്റ് നികുതിയെ മറികടന്നു

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വ്യക്തിഗത ആദായ നികുതി പിരിവ് കോര്‍പറേറ്റ് നികുതിയെ മറികടന്നു. മൊത്തം പ്രത്യക്ഷ നികുതിയില്‍ വ്യക്തിഗത ആദായ നികുതി വിഹിതം 2024 സാമ്പത്തികവര്‍ഷത്തില്‍ 53.4 ശതമാനമാണ്. 2014 ല്‍ 38.1 ശതമാനമായിരുന്ന സ്ഥാനത്താണിത്. അതേസമയം കോര്‍പറേറ്റ് നികുതി വിഹിതം ഈ കാലയളവില്‍ 61.9 ശതമാനത്തില്‍ നിന്നും 46.6 ശതമാനമായി കുറഞ്ഞു. നികുതി പാലനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍കൂര്‍ നികുതി വ്യവസ്ഥയുടെ ശക്തമായ അനുസരണമാണ് വളര്‍ച്ചയ്ക്ക്Read More →

തീരുവ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യ-യുഎസ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: തീരുവ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും അമേരിക്കയും നയതന്ത്രമാര്‍ഗ്ഗങ്ങള്‍ തുറന്നിട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ 25 ശതമാനം തീരുവ തിരിച്ചടിയാണെങ്കിലും ചര്‍ച്ചകളിലൂടെ ഇതിന് പരിഹാരം കാണാം എന്ന ആത്മവിശ്വസത്തിലാണ് ഉദ്യോഗസ്ഥര്‍. നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനെ (ബിടിഎ) കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 191 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാനാണ് ബിടിഎRead More →

താരിഫ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ആര്‍ബിഐ യോഗം വിളിച്ചു

ന്യൂഡല്‍ഹി: യുഎസ് താരിഫുകള്‍ ഇന്ത്യന്‍ കയറ്റുമതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യവസായ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത പണനയ അവലോകനത്തിന് മുന്നോടിയായി യോഗം നടക്കും. പലിശ അടയ്ക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ ഇടവേള, പണയരഹിത വായ്പ, ബാങ്ക് ക്രെഡിറ്റ് പരിധികളില്‍ വര്‍ദ്ധനവ്, പലിശ സബ്സിഡികള്‍ തുടരല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെറുകിട ബിസിനസുകള്‍ (എംഎസ്എംഇ) രംഗത്തെത്തിയ സാഹചര്യത്തിലാണിത്.കയറ്റുമതിക്കാരെ സഹായിക്കാന്‍ തയ്യാറാണെന്ന് ആര്‍ബിഐRead More →

ഭൂമി ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാകുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് രംഗം കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കും

മുംബൈ: വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കാനായേക്കും. ഭൂമിയുടെ ഡിജിറ്റലൈസേഷന്‍ നടപ്പ് വര്‍ഷം അവസാനം പൂര്‍ത്തിയാകുന്നതോടെയാണ് ഇത്. കോളിയേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2023-24  സാമ്പത്തികവര്‍ഷത്തില്‍ റിയാല്‍റ്റി മേഖല 5.8 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ ആകര്‍ഷിച്ചു. എന്നാല്‍ 2025 വര്‍ഷത്തെ ആദ്യ പകുതിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്ക് 39 ശതമാനമായി കുറഞ്ഞ് 1.6 ബില്യണ്‍ ഡോളറായി. ഭൂവുടമസ്ഥാവകാശം ഡിജിറ്റൈലൈസ് ചെയ്യുകയുംRead More →