ഇന്ത്യയുടെ ഉത്പാദന ജിവിഎയില്‍ 12 ശതമാനം വര്‍ദ്ധന

ഇന്ത്യയുടെ ഉത്പാദന ജിവിഎയില്‍ 12 ശതമാനം വര്‍ദ്ധന

Spread the News
ഇന്ത്യയുടെ ഉത്പാദന ജിവിഎയില്‍ 12 ശതമാനം വര്‍ദ്ധന

ന്യൂഡല്‍ഹി: 2024 സാമ്പത്തികവര്‍ഷത്തില്‍ ഉത്പാദന മേഖലയിലെ മൊത്തം മൂല്യവളര്‍ച്ച (ജിവിഎ)11.9 ശതമാനം വര്‍ദ്ധിച്ച് 24.6 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷത്തിലിത് 21.9 ലക്ഷം കോടി രൂപയായിരുന്നു.

മാത്രമല്ല, കോവിഡിന് ശേഷം മാനുഫാകച്വറിംഗ് ജിവിഎ 65.5 ശതമാനമാണ് ഉയര്‍ന്നത്. മൊത്തം ജിവിഎയില്‍ ബേസിക് മെറ്റല്‍സ് 11.6 ശതമാനവും മോട്ടോര്‍ വാഹനങ്ങള്‍ 9.1 ശതമാനവും കെമിക്കല്‍ വസ്തുക്കള്‍ 8.8 ശതമാനവും ഭക്ഷ്യോത്പാദനം 7.4 ശതമാനവും ഫാര്‍മസ്യൂട്ടില്‍സ് 7.2 ശതമാനവും സംഭാവന ചെയ്തതായി സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പറഞ്ഞു.

മൊത്ത മൂല്യവര്‍ദ്ധനവ് (ജിവിഎ) എന്നത് പ്രത്യേക മേഖലയുടെ സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള സംഭാവന അളക്കുന്ന മെടിക്കാണ്. ഇന്‍പുട്ടുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വില കുറച്ചതിനുശേഷമുള്ള ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും മൂല്യം ഇത് പ്രതിഫലിപ്പിക്കുന്നു.

മേഖല എത്രമാത്രം ഉത്പാദനക്ഷമവും ലാഭകരവുമാണെന്ന് അളക്കാന്‍ ജിവിഎ വഴി സാധിക്കും. അതനുസരിച്ച് സര്‍ക്കാറിന് നയങ്ങള്‍ കൈക്കൊള്ളുകയും ആസൂത്രണം നടത്തുകയും ചെയ്യും. മേഖലകള്‍ തമ്മിലുള്ള താരതമ്യവും ജിവിഎ വഴി സാധ്യമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *