കേരള ഇന്റേൺഷിപ്പ് പോർട്ടൽ: കെൽട്രോണുമായി ധാരണാപത്രം ഒപ്പുവെച്ചു
. വിദ്യാർത്ഥികൾക്ക് മികച്ച ഇൻ്റേൺഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങൾ ലഭ്യമാക്കാനാണ് പോർട്ടൽ ആരംഭിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ നാല് വർഷ ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾക്കായുള്ള ഇൻ്റേൺഷിപ്പ്, പ്ലേസ്‌മെന്റ് എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള കേരള ഇൻ്റേൺഷിപ്പ് പോർട്ടൽ നടത്തിപ്പിന് കെൽട്രോണുമായി ധാരണാ പത്രം ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ രജിസ്‌ട്രാർ ബീനാറാണി എംഎസ്, കെൽട്രോൺ ജനറൽ മാനേജർ രാജേഷ് ജി എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.Read More →





