ഇന്ത്യ കേന്ദ്രീകൃത ഇക്വിറ്റി ഫണ്ടുകളില്‍ നിന്നും പിന്‍വലിക്കല്‍ ശക്തം, ആഗോള ഫണ്ടുകളില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നു
മുംബൈ: ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഇക്വിറ്റി ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപക പിന്മാറ്റം തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയും തുടര്‍ന്നു. 647 കോടി രൂപയാണ്(78 മില്യണ്‍ ഡോളര്‍) ഓഗസ്റ്റ് 29 ന് അവസാനിച്ച ആഴ്ച പിന്‍വലിക്കപ്പെട്ടത്. മുന്‍ ആഴ്ചയിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവാണിത്. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക് 220 മില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടപ്പോള്‍ ദീര്ഘകാലഫണ്ടുകള് 140 മില്യണ്‍ ഡോളറിന്റെ ഒഴുക്ക് രേഖപ്പെടുത്തി. അതേസമയം,ആഗോള ഫണ്ടുകള്‍ മൊത്തം ഇക്വിറ്റി ഇന്ഫ്ലോവ്സിന്റെ 45 ശതമാനം ആകര്‍ഷിച്ചു.Read More →





