ഉത്സവ സീസണ്: ജിഎസ്ടിയില്‍ വ്യക്തത തേടി ആഢംബര കാര്‍ നിര്‍മ്മാതാക്കള്‍
ന്യൂഡല്‍ഹി: ഉത്സവ സീസണിന് മുന്നോടിയായി ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമത്തില്‍-പ്രത്യേകിച്ച് എസ് വിയുകളെ സംബന്ധിച്ച നിയമത്തില്‍-വ്യക്തത തേടി ആഢംബര കാര്‍ നിര്‍മ്മാതാക്കള്‍. ജിഎസ്ടി പരിഷ്ക്കരണം പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി. ഉപഭോക്താക്കള്‍ ജിഎസ്ടി പരിഷ്ക്കരണ നയങ്ങള്‍ക്കായി കാത്തിരിക്കുന്നതിനാല്‍ അവര്‍ വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുകയാണ്. ഇത് വില്പനയെ തടസ്സപ്പെടുത്തുന്നു. ബിഎംഡബ്ല്യു, ഔഡി, മെഴ്സിഡസ് ബെന്‍സ് എന്നിവ ചൂണ്ടിക്കാട്ടി. ഇന്‍വെന്ററികള്‍ ആസൂത്രണം ചെയ്യാനോ ഓഫറുകള്‍ ആരംഭിക്കാനോ സാധിക്കുന്നില്ല. ഡീലര്‍മാരും ചെറുകിട ഇറക്കുമതിക്കാരും ആശങ്കാകുലരാണ്. പെട്ടെന്നുള്ളRead More →





