മഹാരാഷ്ട്രയിലെ തലേഗാവ് ഫാക്ടറി ഏറ്റെടുക്കാന്‍ ഹ്യൂണ്ടായി, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി കരാര്‍ ഒപ്പുവച്ചു
മുംബൈ: മഹാരാഷ്ട്രയിലെ തലേഗാവ് ഫാക്ടറിയുമായി ബന്ധപ്പെട്ട ആസ്തികള്‍ ഏറ്റെടുക്കുന്നതിനായി ഹ്യുണ്ടായി ഇന്ത്യ, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി അസറ്റ് പര്‍ച്ചേസ് എഗ്രിമെന്റ് (എപിഎ) ഒപ്പിട്ടു. തലേഗാവ് പ്ലാന്റിലെ ഭൂമിയും കെട്ടിടങ്ങളും യന്ത്രസാമഗ്രികളും നിര്‍മ്മാണ ഉപകരണങ്ങളും ഏറ്റെടുക്കുന്നതിനാണ് കരാര്‍. ഹ്യുണ്ടായ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉന്‍സൂ കിം, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ മാനുഫാക്ചറിംഗ് വൈസ് പ്രസിഡന്റ് ആസിഫുസെന്‍ ഖത്രി എന്നിവരാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ അസറ്റ് പര്‍ച്ചേസ് കരാറില്‍ ഒപ്പുവച്ചത്. ഏറ്റെടുക്കല്‍, അസൈന്‍മെന്റ്Read More →





