ടാറ്റ പവറിന് റെക്കോർഡ് ലാഭം; രണ്ടാം പാദത്തിൽ അറ്റാദായം 1,652 കോടി രൂപ

കൊച്ചി: ടാറ്റ പവറിന് ചരിത്രത്തിലെ ഏറ്റവും മികച്ച ത്രൈമാസ ലാഭം. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 33 ശതമാനം വർധിച്ച് 1,652 കോടി രൂപയിലെത്തി. വരുമാനം 26 ശതമാനം വർധിച്ച് 19,886 കോടി രൂപയായും എബിറ്റ്ഡ 5 ശതമാനം ഉയർന്ന് 4,245 കോടി രൂപയായും രേഖപ്പെടുത്തി. വൈവിധ്യവൽക്കരിക്കപ്പെട്ട ഊർജ്ജ പോർട്ട്‌ഫോളിയോയുടെ കരുത്താണ് ഈ മികച്ച പ്രകടനത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽRead More →

മുത്തൂറ്റ് മൈക്രോഫിന്നിന് ₹110.8 കോടി ലാഭവും ₹15,323 കോടിയുടെ വായ്പാ പോർട്ട്‌ഫോളിയോയും

കൊച്ചി: 2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (Q2 FY27) മികച്ച പ്രവര്‍ത്തന ഫലങ്ങളുമായി ഇന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി-മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനായ (NBFC-MFI) മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് (NSE: MUTHOOTMF, BSE: 544055). കമ്പനിയുടെ നികുതിക്ക് ശേഷമുള്ള അറ്റാദായം (PAT) മുൻവർഷത്തെ അപേക്ഷിച്ച് 3.6 മടങ്ങ് (262.9%) വർദ്ധിച്ച് 110.8 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് ത്രൈമാസ പാദത്തിലെ ലാഭം 100 കോടി രൂപ കവിയുന്നത്.Read More →

മുദ്ര വായ്പകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് 2031 വരെ നീട്ടി

ന്യൂഡൽഹി: ചെറുകിട യൂനിറ്റുകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് 2031 മാർച്ച് 31 വരെ നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വായ്പ തിരിച്ചടയ്ക്കാതെ വരുമ്പോഴുള്ള നഷ്ടസാധ്യതയിൽ നിന്ന് ബാങ്കുകളെയും മറ്റ് വായ്പ നൽകുന്ന സ്ഥാപനങ്ങളെയും ഈ ഫണ്ട് സംരക്ഷിക്കുന്നുണ്ട്. കൂടാതെ വായ്പ നൽകുന്നവർക്കുള്ള ഗ്യാരണ്ടി ഫീസും സർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്. നാഷനൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് വഴി വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് തിരിച്ചടവ് മുടങ്ങാതിരിക്കാനുള്ള ക്രെഡിറ്റ് ഗ്യാരണ്ടി കവർRead More →

ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ

ദില്ലി: യുദ്ധത്തെ തുടര്‍ന്ന് ഖത്തറില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി തടസ്സപ്പെട്ടതോടെ എല്‍എന്‍ജി വാങ്ങുന്നതില്‍ പുതിയ തന്ത്രങ്ങളുമായി ഇന്ത്യ. ദീര്‍ഘകാല കരാറുകളിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍എന്‍ജി ലഭ്യമാക്കാനാണ് ശ്രമം. ഇന്ത്യയുടെ ഏറ്റവും വലിയ എല്‍എന്‍ജി വിതരണക്കാരായ ഖത്തറില്‍ നിന്നുള്ള ചരക്കുനീക്കത്തെ യുദ്ധം ബാധിച്ചതോടെയാണ് ഇറക്കുമതി പുനഃപരിശോധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം യുദ്ധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം ഏതാണ്ട് നിലച്ച അവസ്ഥയിലായി. പ്രത്യേക ഉല്‍പാദനRead More →

കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ രണ്ടാംപാദ ലാഭം പാതിയായി, ഓഹരി വിലയിൽ 6% ഇടിവ്

കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർ‌മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾ 6% ഇടിവിൽ. എൻഎസ്ഇയിൽ 1200 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരികൾ ഒരുഘട്ടത്തിൽ 1186.50 രൂപവരെ താഴ്ന്നു. വ്യാപാരം ആദ്യ മണിക്കൂർ പിന്നിട്ടപ്പോഴുള്ളത് 1212 രൂപയിലായിരുന്നു. മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുന്ന ആവേശത്തിൽ, അതായത് 2024 ജൂലൈ ആദ്യവാരം 2830 രൂപയ്ക്കു മുകളിലായിരുന്നു കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരിവില. വിപണിമൂല്യം 70,000Read More →