മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ

ഇന്ത്യയിലെ മാനേജർ പദവികളിൽ സ്ത്രീകളുടെ പങ്കാളിത്തം 12 ശതമാനത്തിലും താഴെയെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന റിപ്പോർട്ട്. ഏഷ്യ-പസഫിക് മേഖലയിലെ 34 സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ 32ാം സ്ഥാനത്താണ്. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. ഇന്ത്യയിലെ വനിതാ ജീവനക്കാർ പുരുഷന്മാരേക്കാൾ ഒരു മണിക്കൂറിന് 28 ശതമാനം കുറഞ്ഞ വേതനമാണ് കൈപ്പറ്റുന്നത്. വിവരങ്ങൾ ശേഖരിച്ച 23 ഏഷ്യ-പസഫിക് സമ്പദ്‌വ്യവസ്ഥകളിൽ ടോംഗ (ഏകദേശം 64%), ദക്ഷിണ കൊറിയ (ഏകദേശം 41%), വാനുവാട്ടുRead More →

മിൻഡ കോർപ്പറേഷന് റെക്കോർഡ് ലാഭം

പ്രമുഖ വാഹന അനുബന്ധ ഭാഗ നിർമാണ കമ്പനിയായ മിൻഡ കോർപ്പറേഷൻ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ – സെപ്റ്റംബർ) മികച്ച ലാഭ വളർച്ച നേടി. കമ്പനിയുടെ മൊത്തം അറ്റാദായം മുൻവർഷത്തെക്കാൾ 68.2 ശതമാനം വർധിച്ച് 143 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 85 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. കമ്പനിയുടെ പ്രവർത്തന വരുമാനത്തിൽ ഉണ്ടായ ശക്തമായ വളർച്ചയാണ് ലാഭവർധനവിന് പ്രധാന കാരണമായത്.Read More →

ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്ര; ആറു കോടി ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണി, കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: യുവ ഡോക്ടറെ മർദിച്ചതിന് കൊച്ചിയിൽ യുവനടി അടക്കം മൂന്ന് പേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ നടി അതുല്യ ചന്ദ്രയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ആറു കോടി രൂപ സംഘം ആവശ്യപ്പെട്ടിരുന്നതായും നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ഡോക്ടർ മൊഴി നൽകി. നടന്നത് ഹണി ട്രാപ്പാണോ എന്നതിലും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. യുവ ഡോക്ടർRead More →

യുവ ഡോക്ടറെ അപ്പാർട്മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചു; നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പിള്ളിയും അറസ്റ്റിൽ

കൊച്ചി∙ യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ സിനിമാ താരങ്ങൾ അറസ്റ്റിൽ. നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി എന്നിവരക്കം മൂന്നുപേരാണ് അറസ്റ്റിലായത്. കേസിൽ 12 പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. നവംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. കടവന്ത്ര പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച് ബിബിൻ പെരുമ്പിള്ളി ഒന്നാംപ്രതിയും അതുല്യ ചന്ദ്ര മൂന്നാംപ്രതിയുമാണ്. തിരിച്ചറിയാത്ത 10 പേർക്കൂടി പ്രതിപ്പട്ടികയിലുണ്ട്. അതുല്യ ചന്ദ്രയും ബിബിൻRead More →

16കാരിയെ പീഡിപ്പിച്ച കേസ്: നിയാസ് ജൗഹരിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ, സമാന അനുഭവങ്ങളുമായി യുവതികളും

കരുനാഗപ്പള്ളി: പ്രാർഥനയുടെയും ചികിത്സയുടെയും മറവിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരെ കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും. കേസന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രതിയുടെ മറ്റു പ്രവൃത്തികളെക്കുറിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നത്. മോട്ടിവേഷൻ സ്പീക്കർ, മതപ്രഭാഷകൻ എന്നീ നിലകളിൽ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി നല്ല വ്യക്തിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് നിയാസ് ജൗഹരി അടുപ്പം സ്ഥാപിച്ചതെന്ന് കൊല്ലം സ്വദേശിയായ ഒരു യുവതി വ്യക്തമാക്കി. മാനസിക-ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച്Read More →