നിഫ്‌റ്റി 500ലെ പകുതി ഓഹരികള്‍ ഉയര്‍ന്ന വിലയില്‍ നിന്ന്‌ 30% ഇടിഞ്ഞു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ തിരുത്തല്‍ പ്രധാന സൂചികയായ നിഫ്‌റ്റി രേഖപ്പെടുത്തിയ ഇടിവിനേക്കാള്‍ ആഴത്തിലുള്ളതാണ്‌. നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട 252 ഓഹരികളുടെയും വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന്‌ 30 ശതമാനത്തിലേറെ താഴെയാണ്‌. 167 ഓഹരികള്‍ (സൂചികയിലെ 33.4 ശതമാനം) 40 ശതമാനത്തിലേറെ ഇടിഞ്ഞു. 102 ഓഹരികളുടെ വില അവയുടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന്‌ പകുതിയിലേറെ താഴെയാണ്‌. നിഫ്‌റ്റി 500ലെ 10ല്‍ ഒന്‍പത്‌ ഓഹരികളുടെയും വില ഉയര്‍ന്നRead More →

രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ

രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻ വർധന. ചരക്കു-സേവന നികുതിയിനത്തിൽ 14.7% വർധനയോടെ 2.04 ലക്ഷം കോടി രൂപ  സെപ്റ്റംബറിൽ  പിരിച്ചെടുത്തെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. 2025 സെപ്റ്റംബറിൽ 1.77 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി പിരിവ്. കേന്ദ്ര ജിഎസ്ടിയായി (സിജിഎസ്ടി) 37,762 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി (എസ്ജിഎസ്ടി) 45,363 കോടിയുമാണ് കഴിഞ്ഞമാസം പിരിച്ചത്. സംയോജിത ജിഎസ്ടിയായി (ഐജിഎസ്ടി) 1.20 ലക്ഷം കോടി രൂപയും ലഭിച്ചു. ആഭ്യന്തര ഇടപാടുകളിൽ നിന്ന്Read More →

ഫോബ്സ് ഇന്ത്യ 2026 അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാമത്; മലയാളികളിൽ മുന്നിൽ മുത്തൂറ്റ് കുടുംബം

ഫോബ്സിന്റെ 2026ലെ 100 ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും മുന്നിലെത്തി. ഗൗതം അദാനിക്കും കുടുംബത്തിനും 112.7 ബില്യൻ ഡോളറിന്റെ (10.78 ലക്ഷം കോടി രൂപ) ആസ്‌തിയാണുള്ളത്. മുകേഷ് അംബാനിക്ക് 86.3 ബില്യൻ (8.31 ലക്ഷം കോടി രൂപ).  ജെഎസ്ഡബ്ല്യു കമ്പനികളുടെ ഉടമകളായ ഒ.പി.ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സാവിത്രി ജിൻഡാലും കുടുംബവുമാണ് മൂന്നാമത്; ആസ്തി 39.8Read More →

ആക്സിസ് ബാങ്ക് കാർഡിന്റെ പിന്തുണയോടെ ‘ആപ്പിൾ പേ’ ഇന്ത്യയിലെത്തി

12 വർഷത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ആപ്പിളിന്റെ സുരക്ഷിത ഡിജിറ്റൽ വാലറ്റും മൊബൈൽ പേയ്മെന്റ് സേവനവുമായ ആപ്പിൾ പേ (Apple Pay) ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ ഐഫോൺ (iPhone), ഐപാഡ് (iPad), ആപ്പിൾ വാച്ച് (Apple Watch) ഉപയോക്താക്കൾക്കാണ് നിലവിൽ ഈ സേവനം ലഭ്യമായിട്ടുള്ളത്. മാക്ക് (Mac) ഉപകരണങ്ങളിലെ പിന്തുണ ഈ വർഷാവസാനത്തോടെ എത്തുമെന്ന് ആപ്പിൾ അറിയിച്ചു.  ആദ്യ ഘട്ടത്തിൽ ആക്സിസ് ബാങ്ക് കാർഡ് പിന്തുണയോടെയാണ് പേയ്മെന്റ് സംവിധാനംRead More →

വരുംമാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ലഭ്യത കുറയുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ലഭ്യത കുറയുമെന്ന് കണക്കുകൂട്ടി ഇന്ത്യന്‍ റിഫൈനറികള്‍. കയറ്റുമതി കുറഞ്ഞതും ചൈനയില്‍ നിന്നുള്ള കടുത്ത മത്സരവുമാണ് ഇതിന് കാരണം. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ഇന്ത്യക്ക് ഈ വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ കൂടുതല്‍ വിലയേറിയ ബദല്‍ എണ്ണ വാങ്ങേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. 2022 മുതല്‍ കടല്‍മാര്‍ഗം എത്തുന്ന റഷ്യന്‍ യുറാല്‍സ് ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്. യൂറോപ്പിലേക്കുള്ള ഊര്‍ജRead More →