റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ

ദില്ലി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെക്കാൻ ആലോചനയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയുമായുള്ള ബന്ധത്തിൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും എസ് ജയശങ്കർ പാർലമെൻ് കൺസൾറ്റേറ്റീവ് കമ്മിറ്റി യോഗത്തെ അറിയിച്ചു. താരിഫ് ചിലർ ആയുധമാക്കി മാറ്റുന്നു എന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയും പ്രതികരിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള അധികാരം ഡോണൾഡ് ട്രംപിന് യുഎസ് കോൺഗ്രസ് നൽകിയതിനുRead More →

പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം

ന്യൂഡൽഹി: ബുദ്ധിമുട്ടുള്ള പാടങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ പരിധി വില കേന്ദ്ര സർക്കാർ ഉയർത്തി. ഡീപ് വാട്ടർ, അൾട്രാ ഡീപ് വാട്ടർ, ഹൈ-പ്രഷർ, ഹൈ-ടെമ്പറേച്ചർ തുടങ്ങിയ പ്രതികൂല മേഖലകളിൽ നിന്നുള്ള വാതകത്തിനാണ് 2026 ഒക്ടോബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ വിജ്ഞാപന പ്രകാരം ഒരു മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് നിലവിലുള്ള $8.90-ൽ നിന്ന് $9.89 ആയാണ് തുക വർദ്ധിപ്പിച്ചത്.Read More →

യുദ്ധം നീണ്ടാല്‍ കോര്‍പ്പറേറ്റുകള്‍ക്കും പണികിട്ടിയേക്കും

മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ കാലം നീണ്ടുനില്‍ക്കുകയും ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുകയും ചെയ്താല്‍ ഇന്ത്യന്‍ കമ്പനികളുടെ വരുമാനത്തില്‍ വലിയ സമ്മര്‍ദമുണ്ടാകുമെന്ന് നോമുറയുടെ വിലയിരുത്തല്‍. യുദ്ധം നീളുന്നതിനനുസരിച്ച് കമ്പനികളുടെ ലാഭം കുറയാനുള്ള സാധ്യതകള്‍ വര്‍ധിക്കുമെന്ന് നോമുറ ഇന്ത്യ ഇക്വിറ്റി റിസര്‍ച്ച് മേധാവി സായോണ്‍ മുഖര്‍ജി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിപണിയില്‍ വലിയ അനിശ്ചിതത്വമാണുള്ളതെന്നും അതിനാല്‍ ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരുമെന്നും മുഖര്‍ജി പറഞ്ഞു.Read More →

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് കുറയ്ക്കുന്നത് പഠിക്കാൻ ഉന്നതതല സമിതി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാനിരക്ക് കുറയ്ക്കാനുള്ള നടപടികൾ പഠിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായി സമിതി രൂപവത്കരിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ സേവന ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) മാനേജിങ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ചികിത്സച്ചെലവ് കുറയ്ക്കാനും സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്താനുമുള്ള വ്യക്തമായ ശുപാർശകളടങ്ങിയ സമഗ്ര റിപ്പോർട്ട് സമിതി സമർപ്പിക്കണമെന്ന് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയRead More →

ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പ്രഖ്യാപിച്ച് കേന്ദ്രം

2026 ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചെറു സമ്പാദ്യ പദ്ധതികളുടെ (Small Savings Schemes) പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS), സുകന്യ സമൃദ്ധി യോജന എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകളില്‍ ഇത്തവണയും മാറ്റം വരുത്തിയിട്ടില്ല. വിപണിയിലെ പണപ്പെരുപ്പ സാഹചര്യങ്ങള്‍ക്കിടയിലും നിക്ഷേപകര്‍ക്ക് സുരക്ഷിത വരുമാനം നല്‍കുന്ന നിലവിലെ ഉയര്‍ന്ന നിരക്കുകള്‍ തന്നെ തുടരാനാണ് ധനമന്ത്രാലയത്തിന്റെRead More →