കോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്

മുംബൈ: കോപ്പർ വില പറക്കുന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ കൊപ്പർ വില മെട്രിക് ടണ്ണിന് 14,533 ഡോളറിലെത്തി. ഷാങ്ഹായിലെയും യുഎസിലെയും സ്റ്റോക്ക് കുറഞ്ഞതാണ് പെട്ടെന്ന് വില ഉയർത്തിയത്. ജനുവരിയിൽ രേഖപ്പെടുത്തിയ വിലയെ മറികടന്നാണ് കോപ്പർ വില പുതിയ ഉയരം തൊട്ടത്. കോപ്പർ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകളാണ് വില വർദ്ധിപ്പിച്ചത്. ദുർബലമായ ഡോളറും തിളങ്ങുന്ന ലോഹങ്ങൾക്ക് ഇപ്പോൾ അനുകൂലമാണ്. ഷാങ്ഹായ് സ്റ്റോക്കുകളുടെയും ശക്തമായ യുഎസ് ഇൻവെൻ്ററികൾക്ക് പുറത്തുള്ള സ്റ്റോക്കുകളിലും ഉണ്ടായിരിക്കുന്ന ഇടിവാണ് പൊടുന്നനെRead More →

പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി ഏകദേശം 1.10 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ ഏറ്റെടുക്കൽ കൗൺസിലാണ് ഞായറാഴ്ച വിവിധ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ആവശ്യകതാ അംഗീകാരം നൽകിയത്. ശ്രദ്ധേയമായ കാര്യം, ഈ വാങ്ങലിന്റെ ഏകദേശം 98 ശതമാനവും ഇന്ത്യൻ വ്യവസായങ്ങളിൽ നിന്ന്Read More →

മോദിയുടെ ഉപദേശവും തീരുവയും ഫലിച്ചില്ല; ടൈറ്റന്റെ ലാഭത്തിൽ 63 ശതമാനത്തിന്റെ വർദ്ധന

ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ച തടയാനും ഇറക്കുമതിച്ചെലവ് ചുരുക്കാനുമായി സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശങ്ങൾ വകവെക്കാതെ ഇന്ത്യൻ ഉപഭോക്താക്കൾ. സ്വർണത്തോടുള്ള ജനങ്ങളുടെ താല്പര്യത്തിൽ കുറവൊന്നും വന്നിട്ടില്ലെന്നും ആഭരണ വിൽപനയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നതെന്നും രാജ്യത്തെ മുൻനിര ജ്വല്ലറി ശൃംഖലയായ ടാറ്റയുടെ ‘ടൈറ്റൻ’ പുറത്തുവിട്ട കണക്കുകള്‍. രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിനായി സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തുകയും, അനാവശ്യമായി സ്വർണം വാങ്ങരുതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് നേരിട്ട്Read More →

ബ്ലൂ സ്റ്റാറിന്റെ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുത്ത് സൈറിക്സ് ഹെല്‍ത്ത്‌കെയര്‍

കൊച്ചി: ബ്ലൂ സ്റ്റാര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് ഇലക്ട്രോണിക്‌സിന്റെ മെഡിക്കല്‍ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി ആസ്ഥാനമായ സൈറിക്സ് ഹെല്‍ത്ത്‌കെയര്‍ അറിയിച്ചു. ഇതോടെ മെഡിക്കല്‍ ഇമേജിങ്, ഉപകരണങ്ങളുടെ വില്‍പ്പന, ഇന്‍സ്റ്റലേഷന്‍, മെയിന്റനന്‍സ്, റിപ്പയര്‍ തുടങ്ങിയ മേഖലകളിലെ സിറിക്സിന്റെ ശേഷി കൂടുതല്‍ ശക്തമാകും. നിലവില്‍ 320 കോടി രൂപ വിറ്റുവവരവുള്ള കമ്പനി ഇതോടെ 30-40% വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹസ്ഥാപകരും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുമായ അജിത് കുമാര്‍ എസ്, ജോയ് കെRead More →

ജാഗ്വർ ലാൻഡ് റോവർ യുകെയിൽ 4000 തൊഴിലാളികളെ ഒഴിവാക്കുന്നു

ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവർ അടുത്ത രണ്ടുവർഷത്തിനുള്ളിൽ തങ്ങളുടെ യുകെയിലെ തങ്ങളുടെ തൊഴിലാളികളിൽ 4000ത്തോളം പേരെ ഒഴിവാക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ചെലവുകൾ വർധിക്കുന്നതിന്‍റെ സാഹചര്യത്തിൽ കാർ നിർമാതാക്കളായ കമ്പനി വില്പനയിലുണ്ടായ കുറവിന്‍റെ സാഹചര്യത്തിലാണ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പ്രഖ്യാപനങ്ങൾ നാളെ ഉണ്ടാകുമെന്നാണ് കരുതുന്നത്. യുകെയിലെ മൂന്നു സൈറ്റുകളിലായി ഏകദേശം 34,000 തൊഴിലാളികളാണ് ജോലിനോക്കുന്നത്. ബ്രിട്ടീഷ് വിതരണ ശൃംഖലിയിലൂടെ മറ്റൊരു 1,20,000 തൊഴിൽ സപ്പോർട്ടുകൂടിRead More →