ക്ലൗഡ്, സാങ്കേതിക വിതരണക്കാരെ ആശ്രയിക്കുന്നത് ധനകാര്യ മേഖലയ്ക്ക് വൻ ഭീഷണിയെന്ന് ആർബിഐ
മുംബൈ: ബാങ്കുകൾ സാങ്കേതികവിദ്യകൾക്കും ക്ലൗഡ് സേവനങ്ങൾക്കുമായി ചുരുക്കം ചില ബാഹ്യ ഏജൻസികളെ മാത്രം ആശ്രയിക്കുന്നത് ബാങ്കിംഗ് മേഖലയിൽ ഗുരുതരമായ സാങ്കേതിക അപകടസാധ്യതകൾ ഉയർത്തുന്നതായി റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ രോഹിത് ജെയിൻ. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പൊതു സാങ്കേതിക ദാതാവിനുണ്ടാകുന്ന സാങ്കേതിക തടസ്സം ഒരേസമയം ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ടോക്കണൈസേഷൻRead More →





