അമീബിക് മെനിഞ്ചൈറ്റിസ്: മുഖത്ത് പരിക്കേറ്റവരും ശരീരത്തിൽ മുറിവുകൾ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ഐ.സി.എം.ആർ

കോഴിക്കോട്: കേരളത്തിൽ അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (എ.എം.ഇ) വർധിക്കുന്ന സാഹചര്യത്തിൽ മുഖത്ത് പരിക്കേറ്റവരും ശരീരത്തിൽ മുറിവുകൾ ഉള്ളവരും വെള്ളത്തിൽ ഇറങ്ങുമ്പോഴും കിണർ, ടാങ്ക് തുടങ്ങിയവയിൽ നിന്ന് വെള്ളമെടുത്ത് കുളിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് ഐ.സി.എം.ആർ. 2025ൽ കേരളത്തിൽ അമീബിക് മെനിഞ്ചൈറ്റിസ് ബാധ വർധിച്ചതിനെത്തുടർന്ന് നടത്തിയ പഠന റിപ്പോർട്ടിലാണ് നിർദേശം. വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴും മൂക്കിൽ വെള്ളം ചീറ്റിക്കയറ്റുമ്പോഴും മാത്രം അമീബിക് മെനിഞ്ചൈറ്റിസ് പേടിച്ചാൽ മതിയെന്ന ധാരണകളെ തിരുത്തുന്നതാണ് പുറത്തുവന്ന പഠന റിപ്പോർട്ട്. തുറന്നRead More →

പെട്രോളടിച്ച ശേഷം പണം നൽകാതെ മുങ്ങിയ നാലംഗ സംഘം ഒടുവിൽ പൊലീസ് പിടിയിൽ

അടിമാലി: അടിമാലി ആനച്ചാലിലെ പെട്രോൾ പമ്പിൽ നിന്നും പെട്രോളടിച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞ നാലംഗ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. ആലുവ സ്വദേശികളാണ് പൊലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കൊടൈക്കനാൽ, മൂന്നാർ ടൂർ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം ആനച്ചാലിലെ പെട്രോൾ പമ്പിൽ വെച്ച് പെട്രോളടിച്ച ശേഷം പണം നൽകാതെ കടന്നുകളയുകയായിരുന്നു. ഇവരെ ആനച്ചാലിൽ തടയാൻ ശ്രമിച്ച പൊലീസിന്‍റെയും നാട്ടുകാരുടെയും നീക്കത്തെ സംഘം പരാജയപ്പെടുത്തി.Read More →

വന്ദേമാതരം പൂർണമായി ആലപിക്കൽ: പാലക്കാട് നഗരസഭയിൽ ബഹളവും കയ്യാങ്കളിയും

പാലക്കാട്: വന്ദേമാതരം ആലപിച്ചതിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ ഭരണ-പ്രതിപക്ഷ ബഹളവും കയ്യാങ്കളിയും. കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് വന്ദേമാതരം പൂർണമായി റെക്കോർഡ് ചെയ്തത് സ്പീക്കറിലൂടെ കേൾപ്പിക്കുകയായിരുന്നു. ഈ സമയം കോൺഗ്രസ് കൗൺസിലർമാർ പുറത്തിറങ്ങി നിന്നു. പിന്നീട് സഭ ആരംഭിച്ചപ്പോൾ വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് നിർദ്ദേശിച്ച പ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചു. ഇതോടെയാണ് ബഹളം തുടങ്ങിയത്. പിന്നീട് ഇത് ഉന്തും തള്ളുമായി കയ്യാങ്കളിയിലേക്ക് നീങ്ങി. വന്ദേമാതരം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് – സി.പി.എംRead More →

വയനാടൻ കാപ്പിക്ക് പുത്തൻ ഉണർവ്; എൽ നിനോ മറികടക്കാൻ 2500 കോടിയുടെ ബൃഹത് പദ്ധതി

വയനാട്: എൽ നിനോ പ്രതിഭാസം വരുത്തിവെച്ച കടുത്ത വരൾച്ചയിൽ പ്രതിസന്ധിയിലായ വയനാട്ടിലെ കാപ്പി കർഷകർക്ക് ഇനി പ്രതീക്ഷയുടെ വസന്തകാലം. തകർച്ച നേരിടുന്ന കാപ്പി കൃഷി മേഖലയെ അത്യാധുനിക തലത്തിലേക്ക് ഉയർത്തുന്നതിനായി 2500 കോടി രൂപയുടെ സമഗ്ര മാസ്റ്റർ പ്ലാൻ കോഫി ബോർഡ് തയ്യാറാക്കി കഴിഞ്ഞു. അടുത്ത 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ ബൃഹത്തായ പദ്ധതി, വയനാടിൻ്റെ കർഷക മേഖലയ്ക്ക് പുതിയൊരു ഊർജവും ഉണർവും സമ്മാനിക്കുമെന്നുറപ്പാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഉൽപ്പാദനക്ഷമതRead More →

ഇന്ത്യയിൽ ഷവോമിക്ക് വീണ്ടും തിരിച്ചടി; എസ്എഫ്ഐഒ അന്വേഷണത്തിന് ശുപാർശ, വിദേശ നിക്ഷേപ നിയമം ലംഘിച്ചെന്ന് ആരോപണം

സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി ടെക്നോളജി ഇന്ത്യ (Xiaomi Technology India)ക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ അന്വേഷണത്തിന് ശുപാ‍ർശ ചെയ്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO). ബിസിനസ് രീതികളിലും വിദേശ നിക്ഷേപ നിയമങ്ങൾ പാലിച്ചതിലും ക്രമക്കേടുകൾ ആരോപിച്ചാണ് വിശദമായ അന്വേഷണത്തിന് ശുപാ‍ർശ ചെയ്തിരിക്കുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് വാ‍ർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ തയ്യാറാക്കിയ ശുപാർശ നിലവിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോ‌‌ർട്ട്. 2020-ലെRead More →