ചൈനീസ് ടെക് ഭീമൻ വാവെയ്‌ക്ക് വമ്പൻ തിരിച്ചടി; യുഎസിൽ ക്രിമിനൽ വിചാരണ തുടങ്ങി
ചൈനീസ് ടെലികോം ഭീമനായ വാവെയ്‌ക്കെതിരായ അമേരിക്കൻ ക്രിമിനൽ വിചാരണ ന്യൂയോർക്കിലെ ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ ആരംഭിച്ചു. അമേരിക്കൻ കമ്പനികളിൽനിന്ന് സാങ്കേതികവിദ്യ മോഷ്ടിച്ച് ആഗോള ടെലികമ്മ്യൂണിക്കേഷൻ സാമ്രാജ്യം കെട്ടിപ്പടുത്ത കുറ്റകൃത്യ സംരംഭമാണ് വാവെയ് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചത്. അമേരിക്കൻ നീതിന്യായ വകുപ്പിലെ അഭിഭാഷകനായ ടെയ്‌ലർ സ്റ്റൗട്ട് പ്രാരംഭ വാദത്തിൽ വാവെയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ‘മോഷണം, നുണ, മറച്ചുവെക്കൽ’ എന്ന രീതിയിലാണ് കഴിഞ്ഞ 20 വർഷമായി കമ്പനി പ്രവർത്തിച്ചതെന്നും അമേരിക്കൻRead More →





