സഹകരണ ബാങ്കുകൾക്ക് മെഗാ പാക്കേജുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയിലായ 441 സഹകരണ ബാങ്കുകളെയും സംഘങ്ങളെയും സഹായിക്കാൻ സർക്കാർ മെഗാ പാക്കേജ് ഒരുക്കുന്നു. നിക്ഷേപകർക്ക് പണം പൂർണമായി തിരിച്ചുനൽകാൻ കഴിയാത്ത സ്ഥാപനങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയാണ് നടപടി. പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തി നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള പാക്കേജിൻ്റെ രൂപരേഖ സർക്കാർ തലത്തിൽ തയ്യാറായി വരികയാണ്. പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുൻപ് പ്രതിസന്ധിയുടെ കാരണങ്ങളും ഉത്തരവാദികളെയും സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാനാണ് സഹകരണ വകുപ്പിൻ്റെ നീക്കം. ഡിപ്പോസിറ്റ് ഗ്യാരൻ്റിRead More →

രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് ഇനി സ്പ്രൈറ്റ് തേജസ്

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ലഖ്‌നോ-ഡൽഹി തേജസ് എക്‌സ്പ്രസ് ഇനിമുതൽ ‘സ്പ്രെറ്റ് തേജസ് എക്‌സ്പ്രസ്’ എന്ന പേരിൽ സർവിസ് നടത്തും. 2019ൽ ആരംഭിച്ച ഈ ട്രെയിൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പരസ്യത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. 82501/02 ലഖ്‌നോ-ന്യൂഡൽഹി-ലഖ്‌നോ തേജസ് എക്‌സ്പ്രസിന്‍റെ പരസ്യ അവകാശങ്ങളും വിനൈൽ റാപ്പിങ്, ട്രെയിൻ ബ്രാൻഡിങ് എന്നിവയും കൊക്കകോള ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബ്രാൻഡായ സ്പ്രെറ്റിന് നൽകിയതായിRead More →

ഊബർ ബൈക്ക് ഇനി 100ലേറെ നഗരങ്ങളിൽ; ചെറുപട്ടണങ്ങളിൽ സേവനം വിപുലീകരിക്കാൻ കമ്പനി

ഊബറിന്റെ 2 വീലർ സർവീസുകൾ 100ൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ടയർ II, ടയർ III നഗരങ്ങളിലെ സാന്നിധ്യം ശക്തമാക്കാനും കൂടുതൽ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കാനും ലക്ഷ്യമിടുകയാണ് കമ്പനി. ഇതോടെ കമ്പനിയുടെ സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 220-ൽ അധികമാകും. 18 സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും സേവനം വ്യാപിപ്പിക്കുന്ന കമ്പനി ചെറിയ നഗരങ്ങളിൽ ഇരുചക്രവാഹന സേവനങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ ആസൂത്രണം ചെയ്യുന്നുണ്ട്. ടയർ II, ടയർ III നഗരങ്ങളിലെRead More →

റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, മാഗ്ലൂർ റിഫൈനറി & പെട്രോകെമിക്കൽസ് എന്നിവ ചേർന്ന് 6 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി സ്പോട്ട് ടെൻഡറുകൾ പുറപ്പെടുവിച്ചു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ വിതരണത്തിനായിട്ടാണിത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ചെങ്കടൽ, ഹോർമുസ് കടലിടുക്ക് തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള കപ്പൽ പാതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. ഈ തന്ത്രപരമായ ക്രൂഡ് ഓയിൽ റിസർവ്, എങ്ങനെയാണ്Read More →

യാത്ര തുടങ്ങുംമുമ്പേ ടിപ്പ് ചോദിക്കേണ്ട; റൈഡ്-ഹെയ്‌ലിങ് ആപ്പുകളുടെ നീക്കത്തിന് തടയിട്ട് കേന്ദ്ര സർക്കാർ

യാത്ര തുടങ്ങും മുമ്പേ ടിപ്പ് ചോദിക്കുന്ന റൈഡ്-ഹെയ്‌ലിങ് ആപ്പുകളുടെ നീക്കത്തിന് തടയിട്ട് കേന്ദ്ര സർക്കാർ. അത്തരം ടിപ്പിങ് സന്ദേശങ്ങൾ ആപ്പുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രാലയം മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർമാർക്ക് നിർദേശം നൽകി. ഇതോടെ യാത്ര തുടങ്ങുന്നതിനോ പൂർത്തിയാകുന്നതിനോ മുമ്പ് ഇനി ടിപ്പ് നൽകാനുള്ള അഭ്യർഥനകൾ ആപ്പ് ഉപയോഗിക്കുന്നവർക്ക് ലഭിക്കില്ല. അഡ്വാൻസ് ടിപ്പ്, ഒരു ആഡ്-ഓൺ തിരഞ്ഞെടുക്കുക, റൈഡ് കൺഫർമേഷൻ പെട്ടെന്ന്Read More →