100 ജിഗാവാട്ട് ആണവോര്‍ജ ശേഷി ലക്ഷ്യമിട്ട് ഇന്ത്യ; ഈ ദശാബ്ദത്തില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍

ന്യൂഡൽഹി: രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ ദശാബ്ദത്തിനുള്ളില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആണവോര്‍ജ ഉല്‍പാദന ശേഷി 100 ജിഗാവാട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഊര്‍ജ മേഖലയിലും ആത്മനിര്‍ഭരതഊര്‍ജ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര ഉല്‍പാദന ശേഷി വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെRead More →

രാജ്യത്ത് സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ 440 കടന്നു; സ്വകാര്യ നിക്ഷേപത്തില്‍ റെക്കോര്‍ഡ് കുതിപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഡിപിഐഐടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടല്‍ പ്രകാരം ഏകദേശം 440 ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കായി 52 സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് ഐ.എന്‍.എസ്.പി.എ.സി ഇ (IN-SPACe) 113 അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, ഇതില്‍ 18 എണ്ണം സ്റ്റാര്‍ട്ടപ്പുകളാണെന്നും ആണവോര്‍ജ്ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. അഗ്നികുല്‍ കോസ്‌മോസ്, ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്, ധ്രുവ സ്‌പേസ്, പിക്‌സല്‍സ്‌പേസ് ഇന്ത്യ, സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ്Read More →

ടാറ്റ സണ്‍സ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേക്ക്

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേക്ക്. നടപടിക്രമങ്ങളില്‍ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് രത്തന്‍ ടാറ്റ ട്രസ്റ്റ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയതോടെയാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതി കയറുമെന്ന് ഉറപ്പായത്. ടാറ്റ സണ്‍സിലെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും രത്തന്‍ ടാറ്റ ട്രസ്റ്റിന് വിലക്കുണ്ട്. മഹാരാഷ്ട്ര ചാരിറ്റി കമീഷണറാണ് വിലക്കിയത്. ഈ വിലക്ക് നീക്കാനാണ് രത്തന്‍ ടാറ്റ ട്രസ്റ്റ് കോടതിയെ സമീപിക്കുന്നത്. ഇക്കണോമിക്‌സ് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതത്. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുകയാണെന്ന വാര്‍ത്തകള്‍ക്ക്Read More →

ഒരു കോടി പേർക്ക് എഐ പരിശീലനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഭാരതത്തെ ഒരു വികസിത് ഭാരത് ആക്കുന്നതിൽ രാജ്യത്തെ യുവാക്കൾക്ക് വലിയൊരു പങ്കുവഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കി. കോച്ചിംഗ് ക്ലാസുകളെ ചുറ്റിപ്പറ്റിയുള്ള മത്സരം ഇടത്തരം കുടുംബങ്ങൾക്ക് വലിയ ഭാരമായി മാറിയിരിക്കുന്നു. തങ്ങളുടെ കുട്ടിയെ ഒരു കോച്ചിംഗ് സെന്ററിലേക്ക് അയച്ചില്ലെങ്കിൽ, അവർ എങ്ങനെയോ പിന്നാക്കം പോകുകയോ മാന്യമായ ഒരു കുടുംബത്തിൽ പെട്ടവരല്ലെന്ന് ഓരോ രക്ഷിതാവിനും തോന്നുന്നു. ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങളുടെ ആശങ്കകൾ മനസ്സിൽ വെച്ചുകൊണ്ട്, അവർRead More →

ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യ

ലോകത്ത് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് റഷ്യ. എന്നാൽ, യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയിലെ റിഫൈനറികൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ ആഭ്യന്തര പെട്രോൾ ലഭ്യതയിൽ സമ്മർദ്ദം നേരിട്ടു. ഇതോടെയാണ് റഷ്യ ആദ്യമായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്തത്. ആഗോള എണ്ണവിപണിയിലെ മാറുന്ന സമവാക്യങ്ങളുടെ ശ്രദ്ധേയമായ സൂചനയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനർജിയുടെ വാദിനാർ റിഫൈനറിയിൽ നിന്നാണ് ഇന്ത്യ റഷ്യയിലേക്ക്Read More →