വയനാട് സ്കൂളിൽ വിഷബാധ; ചികിത്സ തേടിയത് 150 ഓളം വിദ്യാർഥികൾ, വെള്ളത്തിൽ നിന്നെന്ന് നിഗമനം
പ്രതീകാത്മക ചിത്രം സുൽത്താൻ ബത്തേരി: കോളിയാടി മാർ ബസേലിയോസ് യു.പി സ്കൂളിലെ കുട്ടികൾക്ക് വിഷബാധയേറ്റത് സ്കൂളിലെ കിണറ്റിലെ വെള്ളത്തിൽ നിന്നെന്ന് നിഗമനം. കുട്ടികൾക്ക് ‘ബാക്ടീരിയൽ ഇൻഫെക്ഷൻ’ ആകാനാണ് സാധ്യതയെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. 150 ഓളം കുട്ടികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുള്ളത്. സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ കുട്ടികളുടെ ചികിത്സക്കായി ശനിയാഴ്ച പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്. നിലവിൽ ഒരു കുട്ടിക്കും പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ ഡോ.Read More →





