എസ്.എൻ.ഡി.പി യൂണിറ്റ് സെക്രട്ടറി കെ.കെ മഹേശന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി.എം സുധീരൻ

എസ്.എൻ.ഡി.പി യൂണിറ്റ് സെക്രട്ടറി കെ.കെ മഹേശന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി.എം സുധീരൻ

Spread the News

ആലപ്പുഴ: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി ആയിരുന്ന കെ.കെ മഹേശന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.മഹേശന്‍റെ ഭാര്യ ഉഷാദേവിയുടെ അപേക്ഷയിൽ അന്വേഷണം വേണമെന്നും എല്ലാ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

2020 ജൂൺ 24നാണ് മഹേശനെ എസ്.എൻ.ഡി.പി യൂനിയൻ ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ എസ്.ഐ.ടിയെ നിയോഗിച്ച് അന്വേഷണം വേണമെന്ന് ഉഷാദേവി ആവശ്യപ്പെട്ടിരുന്നു. 32 പേജുള്ള ആത്മഹത്യാ കുറിപ്പിൽ വെള്ളാപ്പള്ളി നടേശനാണ് മരണത്തിന് കാരണമെന്ന് പറയുന്നുണ്ടെന്ന് ഉഷാദേവി നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

മൈക്രോ ഫിനാൻസിങ് തട്ടിപ്പ് തന്‍റെ പേരിൽ കെട്ടിവെക്കാൻ വെള്ളാപ്പള്ളി നടേശനും തുഷാറും സോമനും ശ്രമിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. അന്വേഷണം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് നിലിവിൽ മുഖ്യന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രിക്കും സുധീരൻ കത്തയച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *