മാധ്യമ സർവേകളിൽ എൽ.ഡി.എഫ് തരംഗം; ചരിത്രം വഴിമാറുമോ?

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പോരാട്ടം മുറുകിയതോടെ, ‘ആരായിരിക്കും അടുത്ത ഭരണാധികാരി’ എന്ന ചോദ്യം ചായക്കടകൾ മുതൽ സോഷ്യൽ മീഡിയ വരെ സജീവ ചർച്ചയായിട്ടുണ്ട്. ഓരോ മുന്നണിയുടെയും പ്രതീക്ഷകളെ വാനോളമുയർത്തുന്നവയായിരുന്നു പല മാധ്യമ സർവേകളും. എന്നാൽ, ഈ പ്രവചനങ്ങൾക്കും അഭിപ്രായ രൂപീകരണങ്ങൾക്കും അപ്പുറം, ഏപ്രിൽ 9-ന് വോട്ടർമാർ തങ്ങളുടെ വിധി രേഖപ്പെടുത്തും. എല്ലാ സർവേകൾക്കും ഒടുവിൽ വോട്ടറുടെ മനസ്സിലിരുപ്പാണ് അവസാന വാക്കെങ്കിലും, സമീപകാല മാധ്യമ സർവേകളെ വിശദമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്.Read More →

അനുമതിയില്ലാതെ പേരും ശബ്‌ദവും ചിത്രങ്ങളും ഉപയോഗിക്കരുത്; ഡീപ്‌ഫേക്കിനെതിരെ മോഹൻലാൽ കോടതിയിൽ

മോഹൻലാൽ   ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ടുള്ള അനുമതിയില്ലാതെ തന്‍റെ പേരും ചിത്രങ്ങളും വിഡിയോകളും ശബ്ദവും ഉൾപ്പെടെയുള്ളവ അനധികൃതമായി ഉപയോഗിക്കുന്നത് വിലക്കണം എന്നാണ് പ്രധാന ആവശ്യം. സമാന സംഭവങ്ങളിൽ നിരവധി താരങ്ങൾ നേരത്തെ ഡൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. താരങ്ങളുടെ ചിത്രങ്ങൾ പൊതു മുതൽ പോലെ പലരും സാമ്പത്തിക നേട്ടത്തിനും ബിസിനസിനും പരസ്യങ്ങൾക്കുമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്Read More →

ഇന്ത്യയെ കൈവിട്ട് ആഗോള ഫണ്ടുകള്‍

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിപ്പിക്കുമെന്ന ആശങ്കയില്‍ ആഗോള ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിന്ന് വൻതോതില്‍ പണം പിൻവലിക്കുന്നു. ക്രൂഡോയില്‍ വില 110 ഡോളറില്‍ തുടരുന്നതും രൂപയുടെ മൂല്യത്തകർച്ചയുമാണ് നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നത്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം ആരംഭിച്ച്‌ മൂന്ന് ആഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്ന സൂചനയില്ലാത്തതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ വാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 35,475 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയില്‍Read More →

പ്രതികൂല സാഹചര്യത്തിലും കുതിച്ച്‌ കോഴി വില

കൊച്ചി: പാചവാതക പ്രതിസന്ധി മുതല്‍ പക്ഷിപ്പനി വരെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 165-175 രൂപയായിരുന്നു വില. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു. പാചകവാതക ക്ഷാമത്തെതുടർന്ന് ഹോട്ടലുകള്‍ അടച്ചത് ഇറച്ചിക്കോഴി വിപണിക്ക് തിരിച്ചടിയായെങ്കിലും റംസാൻ, ഈസ്റ്റർ സീസണുകളും കടുത്ത ചൂടില്‍ പൗള്‍ട്രി ഫാമുകളില്‍ ഉത്പ്പാദനം കുറഞ്ഞതുമാണ് അനുകൂലമായത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനിയുണ്ടായെങ്കിലും വില്‍പ്പനയെ ബാധിച്ചില്ല. മുൻRead More →

അലുമിനിയം ഉത്പാദനം നിലയ്ക്കുന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തില്‍ ഇന്ധന ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ അലുമിനിയം ഉത്പാദന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യമൊട്ടാകെയുള്ള പ്രമുഖ കമ്പനികള്‍ പലതും എക്‌സ്‌ട്രൂഡഡ് അലുമിനിയത്തിന്റെ ഉത്പാദനം അൻപത് ശതമാനമായി കുറച്ചു. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഹിണ്ടാല്‍കോ അടക്കമുള്ള സ്ഥാപനങ്ങളാണ് ഇന്ധനക്ഷാമത്തില്‍ വലയുന്നത്. ഹോർമുസ് ഇടനാഴി അടച്ചതിനാല്‍ സല്‍ഫ്യൂരിക് ആസിഡ് അടക്കമുള്ള അസംസ്‌കൃത സാധനങ്ങളുടെ വരവ് കുറഞ്ഞതും അലുമിനിയം നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഇതോടൊപ്പം ഉത്പാദന ചെലവിലെ വർദ്ധനRead More →