അലുമിനിയം ഉത്പാദനം നിലയ്ക്കുന്നു

അലുമിനിയം ഉത്പാദനം നിലയ്ക്കുന്നു

Spread the News
അലുമിനിയം ഉത്പാദനം നിലയ്ക്കുന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തില്‍ ഇന്ധന ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ അലുമിനിയം ഉത്പാദന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.

രാജ്യമൊട്ടാകെയുള്ള പ്രമുഖ കമ്പനികള്‍ പലതും എക്‌സ്‌ട്രൂഡഡ് അലുമിനിയത്തിന്റെ ഉത്പാദനം അൻപത് ശതമാനമായി കുറച്ചു. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഹിണ്ടാല്‍കോ അടക്കമുള്ള സ്ഥാപനങ്ങളാണ് ഇന്ധനക്ഷാമത്തില്‍ വലയുന്നത്.

ഹോർമുസ് ഇടനാഴി അടച്ചതിനാല്‍ സല്‍ഫ്യൂരിക് ആസിഡ് അടക്കമുള്ള അസംസ്‌കൃത സാധനങ്ങളുടെ വരവ് കുറഞ്ഞതും അലുമിനിയം നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു.

ഇതോടൊപ്പം ഉത്പാദന ചെലവിലെ വർദ്ധന കണക്കിലെടുത്ത് ഉത്പന്നങ്ങളുടെ വില ഉയർത്താനും കമ്പനികള്‍ ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *