60000 അംഗീകൃത ആധാർ സെന്ററുകൾ ഗൂഗിൾ മാപ്പിലേക്ക്

രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ആധാർ സെന്ററുകളെയെല്ലാം ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഗൂഗിളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. യുഐഡിഎഐ സെന്ററുകൾ എളുപ്പം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം പറഞ്ഞു. പ്രായപൂർത്തിയായവരുടെ എന്റോൾമെന്റ്, കുട്ടികളുടെ എന്റോൾമെന്റ് , മേൽവിലാസം മാറ്റൽ, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യൽ തുടങ്ങി സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഗിൾ മാപ്പിൽ സെന്ററുകൾ കണ്ടെത്താനാവുമെന്ന്Read More →

കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ്; പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക കോഴ്സുകൾക്ക് വലിയ സ്വീകാര്യതയേറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ സർവ്വകലാശാലകളിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ ശൃംഖലയിലുള്ള വിദ്യാർഥികളുടെ വർധിച്ചുവരുന്ന ആത്മവിശ്വാസമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. എഞ്ചിനീയറിംഗ് അനുബന്ധ കോഴ്സുകളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലാണ് ഈ മാറ്റം ഏറ്റവുംRead More →

സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

പൂർണ പെൻഷന് 30 വർഷത്തെ സർവീസ് തിരുവനന്തപുരം: സർക്കാർജീവനക്കാർക്ക് അവസാന അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന പുതിയ പെൻഷൻപദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ സർക്കാർ ഉത്തരവായി. ജീവനക്കാരും സർക്കാരും നൽകേണ്ട വിഹിതത്തെപ്പറ്റിയും മുഴുവൻ ആനുകൂല്യങ്ങളെ സംബന്ധിച്ചും വിശദാംശങ്ങളില്ലാതെയാണ് ഉത്തരവ്. വിശദ ഉത്തരവുകൾ പിന്നാലെ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 30 വർഷം സർവീസുള്ളവർക്കാണ് പരമാവധി പെൻഷൻ ലഭിക്കുക. ക്ഷാമാശ്വാസവും ലഭിക്കും. നിലവിൽ പങ്കാളിത്തപെൻഷനിലുള്ളവർക്കും ഈവർഷം ഏപ്രിൽ ഒന്നുമുതൽ നിയമനം ലഭിച്ചവർക്കും പുതിയRead More →