ഗുജറാത്തിലെ പ്ലാന്റിൽ 10,819 കോടി നിക്ഷേപിക്കാൻ മാരുതി
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. വിൽപ്പന ചാർട്ടിൽ മാസംതോറും മുകളിലേക്ക് കുതിക്കുന്ന മാരുതി, വാഹനങ്ങളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനായി പുതിയ ചുവടുവയ്പ്പിനൊരുങ്ങുകയാണ്. ഇതിനായി മാരുതി സുസുക്കിയുടെ ഗുജറാത്തിലെ ഗോരജ് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലെ പ്ലാന്റിൽ 10,189 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇ.ടി.ഓട്ടോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ ഈ പ്ലാന്റിന്റെ പ്രതിവർഷ ഉത്പാദന ശേഷി 2.50 ലക്ഷം യൂണിറ്റായി ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ വലിയRead More →





