'എല്ലാ കാലത്തും ചരിത്രം വഞ്ചകന്മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്'- ഒറ്റപ്പാലത്ത് പി.കെ ശശിക്കെതിരെ പിണറായി വിജയൻ

ഒറ്റപ്പാലം: സി.പി.എം വിട്ട് ഒറ്റപ്പാലത്ത് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പി.കെ ശശിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂക്ഷവിമർശനം. പി.കെ ശശി വഞ്ചകനാണെന്നും വഞ്ചകന്മാർക്ക് ചരിത്രം ഒരിക്കലും ജയം കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലത്തെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പരാമർശം. ‘ യു.ഡി.എഫ് എത്രത്തോളം ഗതികേടിലാണെന്ന് നോക്കണം. ആ ഗതികേടിന്‍റെ ചിത്രം ഇവിടെ കാണാനുണ്ട്. ചരിത്രം ഒരുകാലത്തും വഞ്ചകന്മാർക്ക് ജയം കൊടുത്തിട്ടില്ല. എല്ലാ കാലത്തും ചരിത്രം വഞ്ചകന്മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ആ ഒറ്റപ്പെടൽRead More →

2026ലെ കേരള തെരഞ്ഞെടുപ്പ്: എൽഡിഎഫ്-യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമെന്നു അഭിപ്രായ സർവേ; എൻഡിഎ നിർണായക ഘടകമായി ഉയർന്നുവരുന്നതായി സൂചന

തിരുവനന്തപുരം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുന്നത്, ദീർഘകാലമായി നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് രീതിയെ തകർക്കാൻ സാധ്യതയുള്ള ഒരു രാഷ്ട്രീയ ചലനത്തിലേക്കാണ് എന്ന് സൂചന. പതിറ്റാണ്ടുകളായി, എൽഡിഎഫും യുഡിഎഫും മുന്നിട്ടു നിൽക്കുകയാണ് , എന്നാൽ പൊളിറ്റിക്കൽ വൈബിന്റെ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത് ഈ ദ്വിമുഖ മത്സരം ഇനി നിലനിൽക്കില്ല എന്നാണ്. 2021 ലെ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ തിരക്കഥയെ തിരുത്തിയെഴുതിയിരുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ 99 സീറ്റുകൾRead More →

ഇന്ത്യയിലുൾപ്പെടെ 14,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ​ഫോൺ നിർമാതാക്കളിൽ ഒരാളായിരുന്ന ഫിന്നിഷ് കമ്പനിയായ നോക്കിയ ജീവനക്കാരുടെ എണ്ണം കുറക്കാനൊരുങ്ങുന്നു. 14,000 ത്തോളം വരെ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ലോകമെമ്പാടും ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലും ജീവനക്കാരുടെ എണ്ണം കുറക്കും. ഫിൻലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ 74,000 ത്തോളം ജീവനക്കാരാനുള്ളത്. ഇതി​ൽ 17,000ത്തോളം ജീവനക്കാർ ഇന്ത്യയിലാണ്. ആഗോളതലത്തിൽ 20ശതമാനം ജീവനക്കാരെയാണ് നോക്കിയ കുറക്കുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ, ​മൈക്രോസോഫ്റ്റ്,Read More →

ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കും -കേന്ദ്രം

ന്യൂഡൽഹി: പെട്രോൾ -ഡീസൽ വില ഓരോ 15 ദിവസം കൂടുമ്പോഴും പുനരവലോകനം ചെയ്യുമെന്ന് കേന്ദ്രം. രാജ്യ​ത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക ​എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചതിന് പിന്നാലെ വെള്ളിയാഴ്ചയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അധിക എക്സൈസ് തീരുവ കുറച്ചതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 11.9 രൂപയാകും. ഡീസലിന് 7.8 രൂപയും. എന്നാൽ, ചില്ലറ വിൽപ്പന വിലയെ ഈ ഇളവ് ബാധിക്കില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട്Read More →

മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും കടന്നുവരവ് ആഗോളതലത്തിൽ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്, ഈ സാഹചര്യത്തിൽ കേരളത്തിലെ യുവാക്കൾക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വികസന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽനിന്ന് മികച്ച വരുമാനം നേടാൻ ഇന്ന് അവസരങ്ങളുണ്ട്. ഇതിന്റെ ഭാഗമായി, നൈപുണ്യ പരിശീലന പരിപാടികൾക്കും സർക്കാർ ഇതിനകം രൂപം നൽകിയിട്ടുണ്ട്. ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ചു വർഷത്തിനിടെRead More →