വിമാനം രണ്ട് കഷണം; യു.എസ് പ്രതിരോധത്തിന്‍റെ മൂര്‍ച്ച കുറച്ച് ഇറാന്‍ ആക്രമണം; പിന്നില്‍ റഷ്യന്‍ സഹായം

ഇറാന്‍ ആക്രമണത്തില്‍ യു.എസ് വ്യോമസേനയുടെ ഇ-3 സെൻട്രി വിമാനം തകര്‍ന്നത് സംഘര്‍ഷത്തില്‍ യു.എസിന് വലിയ തിരിച്ചടി. ഇതോടെ ഇറാന്‍റെ ആക്രമണങ്ങളെ ദൂരെ നിന്നും കണ്ടെത്താനുള്ള യു.എസിന്‍റെ ശേഷി കുറയുമെന്നാണ് വിലയിരുത്തല്‍. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസില്‍ നടത്തിയ ആക്രമണത്തിലാണ് യു.എസിന് വിമാനം നഷ്ടമായത്. അതേസമയം,  ആക്രമണത്തിന് ഇറാന് റഷ്യന്‍ സഹായം ലഭിച്ചു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഏകദേശം 300 മില്യൺ ഡോളർ വിലമതിക്കുന്നതാണ് ഇ-3 സെൻട്രി വിമാനം. വിമാനത്തിന്റെRead More →

റാലിയിൽ ആളെകൂട്ടാൻ പരസ്യം നൽകിയെന്ന വാർത്ത: റിപ്പോർട്ടർ ചാനലിനെതിരെ കേസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ആളെകൂട്ടാൻ പരസ്യം നൽകിയെന്ന് വാർത്ത നൽകിയ ചാനലിനെതിരെ കേസ്. വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ പരാതിയുടെ അടിസ്ഥാനാത്തിൽ ചാനലിനെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തത്. വട്ടിയൂർകാവ് മണ്ഡലത്തിൽ കോൺഗ്രസ് റാലിയിൽ ആളെകൂട്ടാൻ പരസ്യം നൽകിയെന്ന് കഴിഞ്ഞദിവസം ചാനൽ വാർത്ത നൽകിയിരുന്നു. ഇതിനെതിരേ കെ. മുരളീധരൻ തെരഞ്ഞെടുപ്പ് കമ്മീഷനർക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. തന്നെ പൊതുസമൂഹത്തിൽ അവമതിക്കാൻ പടച്ചുണ്ടാക്കിയ വാർത്തയാണിതെന്നായിരുന്നു മുരളീധരന്‍റെ പരാതി.Read More →

പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി; ഇനി സംവാദമാകാം

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന കാര്യങ്ങളിൽ സംവാദത്തിന് തയ്യാറാണോയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ എൽ.ഡി.എഫ് റിപ്പോർട്ട് കാർഡ് ഫേസ്ബുക്കിൽ പങ്കുവെച്ചാണ് മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. “എന്നാൽ ഇനി ഇതിൽ സംവാദമാകാം ” എന്ന അടിക്കുറിപ്പോടെയാണ് എൽ.ഡി.എഫ് റിപ്പോർട്ട് കാർഡ് നവ കേരളത്തിന്‍റെ നട്ടെല്ലായ 10 വർഷങ്ങൾ പ്രചാരണ പോസ്റ്റർ മുഖ്യമന്ത്രി പങ്കുവെച്ചത്. പത്ത് വർഷത്തെ പിണറായി സർക്കാറിന്‍റെRead More →

സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13500 രൂപയും പവന് 1,08,000 രൂപയുമായി. ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില ഒരുഘട്ടത്തിൽ ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു. ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 230Read More →

നടുറോഡിൽ ഐസ്‌ക്രീം വിൽപ്പനക്കാരനെ കഴുത്തറുത്ത് കൊന്നു; തല കത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ അറസ്റ്റ്

പട്ടാപ്പകൽ നടുറോഡിൽ ഐസ്‌ക്രീം വിൽപ്പനക്കാരനെ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. പാരാബെഹത സ്വദേശിയായ ബബ്‌ലു(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പർസാവാൽ സ്വദേശിയായ ശങ്കർ യാദവിനെ (50) പൊലീസ് അറസ്റ്റ് ചെയ്‌തു. പതിവുപോലെ ഐസ്‌ക്രീം വിൽപനയ്‌ക്കായി പർസാവാൽ ഗ്രാമത്തിലെത്തിയതായിരുന്നു ബബ്‌ലു. അവിടെ വച്ച് ശങ്കർ യാദവുമായി വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ സമീപത്തുതന്നെയുള്ള വീട്ടിൽ നിന്നും അരിവാൾ എടുത്തുകൊണ്ട് വന്ന പ്രതി ബബ്‌ലുവിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെ യുവാവിന്റെ തലയറുത്തെടുത്ത ശേഷം ഇയാൾRead More →